Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:35 AM IST Updated On
date_range 27 Feb 2022 5:35 AM ISTപുതുനഗരത്ത് അമോണിയം കലർന്ന മത്സ്യം പിടികൂടി നശിപ്പിച്ചു
text_fieldsbookmark_border
പുതുനഗരത്ത് അമോണിയം കലർന്ന മത്സ്യം പിടികൂടി പുതുനഗരം: പുതുനഗരം മത്സ്യ മാർക്കറ്റിൽ നിന്ന് അമോണിയ കലർന്ന മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 375 കിലോ മത്സ്യമാണ് പിടികൂടിയത്. ശനിയാഴ്ച രാവിലെയായിരുന്നു പരിശോധന. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന മത്സ്യം ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് അമോണിയം കലർന്നത് കണ്ടെത്തിയതെന്ന് ഫുഡ് സേഫ്റ്റി അസി. കമീഷണർ വി.കെ. പ്രദീപ്കുമാർ പറഞ്ഞു. തുടർ ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നും മത്സ്യം കേടുവരാതിരിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. ഫുഡ് സേഫ്റ്റി ഓഫിസർ ആർ. ഹേമയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. pew-klgd പുതുനഗരം മത്സ്യ മാർക്കറ്റിൽ നിന്ന് പിടികൂടിയ അമോണിയ കലർന്ന മത്സ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
