Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചാലിശ്ശേരി പൂരം...

ചാലിശ്ശേരി പൂരം ഇന്ന്​; ഉച്ച മുതൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ചാലിശ്ശേരി പൂരം ഇന്ന്​; ഉച്ച മുതൽ  ഗതാഗത നിയന്ത്രണം
cancel
ചാലിശ്ശേരി പൂരം ഇന്ന്​: ഉച്ച മുതൽ ഗതാഗത നിയന്ത്രണം ചാലിശ്ശേരി: ചാലിശ്ശേരി മുലയമ്പറമ്പ് പൂരം ഇന്ന്​ നടക്കും. പൂരത്തിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്. ചാലിശ്ശേരി സി.ഐ കെ.സി. വിനു, ചാലിശ്ശേരി എസ്.ഐ എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ 150 പൊലീസ്​ ഉദ്യോഗസ്ഥരെയാണ്​ നിയോഗിച്ചിട്ടുള്ളത്​. ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതൽ രാത്രി പത്തുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. ചാലിശ്ശേരി ക്ഷേത്ര മൈതാനം, പൂരപ്പറമ്പ്, ചാലിശ്ശേരി സെന്‍റർ എന്നിവിടങ്ങളിലെല്ലാം സി.സി.ടി.വി കാമറ സ്ഥാപിച്ചു. 23 ആനപ്പൂര കമ്മിറ്റികളും അഞ്ച് ദേശോത്സവ കമ്മിറ്റികളുമാണ് ഈ വർഷത്തെ പൂരത്തിൽ അണിനിരക്കുന്നത്. ഓരോ ടീമിനും അഞ്ച് മിനിറ്റ് സമയമാണ് ക്ഷേത്രാങ്കണത്തിൽ അനുവദിച്ചിരിക്കുന്നത്. ആന എഴുന്നള്ളിപ്പുകൾക്കുശേഷം വരവ് കലാരൂപങ്ങൾക്ക് പ്രവേശനം നൽകും. അമ്പല മൈതാനത്ത് ഫയർ യൂനിറ്റ്, ആംബുലൻസ്, എലഫൻറ്​ സ്ക്വാഡ്, പൊലീസ് എന്നിവക്കായി പ്രത്യേക എയ്ഡ് പോസ്റ്റുകളും ഒരുക്കിയിട്ടുണ്ട്. ഉത്സവത്തിനെത്തുന്ന ആനകളുടെ ഫിറ്റ്നസ്, ഇൻഷുറൻസ് രേഖകൾ എന്നിവയിൽ കർശന പരിശോധനകൾ ഉണ്ടാവുമെന്നും ചാലിശ്ശേരി പൊലീസ് അറിയിച്ചു. മാല മോഷണം തടയുക ലക്ഷ്യമിട്ട് വനിത പൊലീസ് ഉൾപ്പെടെയുള്ളവരെ മഫ്തിയിൽ നിയോഗിക്കും. ക്ഷേത്രകലകളിൽ ഉൾപ്പെടാത്ത നാസിക് ഡോൾ, ബാൻഡ്​ വാദ്യം, തമ്പോല എന്നിവക്ക് ഇത്തവണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story