Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅണ്ണാൻകുഞ്ഞ്​ വരും...

അണ്ണാൻകുഞ്ഞ്​ വരും ആടിന് മുത്തം നൽകാൻ

text_fields
bookmark_border
അണ്ണാൻകുഞ്ഞ്​ വരും ആടിന് മുത്തം നൽകാൻ
cancel
ആനക്കര: കുഞ്ഞലവിയുടെ ആടും അണ്ണാറക്കണ്ണനും തമ്മിലെ സൗഹൃദം വിസ്മയ കാഴ്ചയാണ്​. മാണൂർ വെള്ളാട്ട് വളപ്പിൽ കുഞ്ഞലവിയുടെ വീട്ടിലാണ് മിണ്ടാ​പ്രാണികൾ തമ്മിലെ അപൂര്‍വ ചങ്ങാത്തം. ഒരിക്കല്‍ വീണുകിട്ടിയ അണ്ണാൻ കുഞ്ഞിനെ വീട്ടുകാര്‍ ശുശ്രൂഷിച്ച് വിട്ടയച്ചെങ്കിലും സ്മരണയില്‍നിന്ന്​ ഒഴിയാൻ അണ്ണാറക്കണ്ണന്‍ ഒരുക്കമല്ല. വീട്ടുകാരും പോരാത്തതിന് വളര്‍ത്താടുമായി ഇവന്‍ ഏറെ അടുപ്പമാണ്. പറഞ്ഞുവിട്ടതിനാല്‍ മറ്റെവിടയോയാണ് കഴിയുന്നതെങ്കിലും പതിവായി ഇവര്‍ക്കരികിലെത്തും. മണിക്കൂറുകളോളം വീട്ടുകാരുമായും ആടുമായും സൗഹൃദം പങ്കുവെക്കുകയും ഭക്ഷണം കഴിക്കുകയും ആടിന് സ്നേഹചുംബനം നൽകി തിരിച്ചുപോകുകയും ചെയ്യും. മനസ്സിന്​ കൺകുളിർമ നൽകുന്ന ഈയൊരു ചങ്ങാത്തം മാസങ്ങളായി പതിവുതെറ്റാതെ തുടരുന്നു. P3 ank ആടിന് മുത്തം കൊടുക്കുന്ന അണ്ണാന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story