Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:34 AM IST Updated On
date_range 26 Feb 2022 5:34 AM ISTബസ് യാത്രക്കാരുടെ ശ്രദ്ധക്ക്: പോക്കറ്റടിക്കാർ വിലസുന്നു
text_fieldsbookmark_border
ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്: പോക്കറ്റടിക്കാർ വിലസുന്നു പാലക്കാട്: ജില്ലയിൽ ബസുകളിൽ പോക്കറ്റടി സംഘം സജീവം. തിരക്കുള്ള ബസുകളിൽ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ വർധിക്കുകയാണ്. പാലക്കാട് -മലമ്പുഴ റൂട്ടിൽ യാത്രക്കാരുടെ പോക്കറ്റടിക്കാൻ ശ്രമിച്ച വനിതയെ വെള്ളിയാഴ്ച ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പോക്കറ്റടി ശ്രമത്തിനിടെ യാത്രക്കാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഒരാഴ്ച മുമ്പും പാലക്കാട്- മലമ്പുഴ റൂട്ടിൽ പോക്കറ്റടി ശ്രമം നടന്നിരുന്നു. ചൊവ്വാഴ്ച ഒറ്റപ്പാലത്ത് എ.ടി.എമ്മിൽ നിന്ന് പിൻവലിച്ച 25,000 രൂപയുമായി ബസിൽ സഞ്ചരിച്ച യുവതിയുടെ പണം നഷ്ടമായിരുന്നു. ബാഗിന്‍റെ സിബ് തുറന്ന് അകത്ത് സൂക്ഷിച്ച പണമടങ്ങിയ പഴ്സും എ.ടി.എം കാർഡുമാണ് കവർന്നത്. ഈ മോഷണത്തിന് പിന്നിലും വനിതയാണെന്നാണ് സംശയിക്കുന്നത്. ഏറെ തിരക്കുള്ള രാവിലെയും വൈകീട്ടുമാണ് മോഷണശ്രമം നടക്കുന്നത്. പൊതുഗതാഗതം പൂർവ സ്ഥിതിയിലാവാത്തതിനാൽ രാവിലെയും വൈകീട്ടും ബസുകളിൽ നല്ല തിരക്കുണ്ട്. മിക്ക സ്വകാര്യ ബസുകളിലും സി.സി.ടി.വി കാമറ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story