Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:31 AM IST Updated On
date_range 26 Feb 2022 5:31 AM ISTഭക്ഷണവും വെള്ളവും തീരാറായി, കടുത്ത ശൈത്യവും; യുക്രെയ്നിൽ നിന്ന് വിദ്യാർഥി
text_fieldsbookmark_border
ഭക്ഷണവും വെള്ളവും തീരാറായി, കടുത്ത ശൈത്യവും; യുക്രെയ്നിൽനിന്ന് വിദ്യാർഥി attn: p3 lead ....മുകളിൽ ഒരു ബോക്സിൽ നൽകൂ ഒറ്റപ്പാലം: കരുതിയ ഭക്ഷണവും വെള്ളവും തീരാറായി. കടകളൊന്നും തുറക്കുന്നില്ല, കൊടും ശൈത്യവുമുണ്ട്. പുറത്തിറങ്ങാൻ കഴിയാത്തവിധം അന്തരീക്ഷം ഭയാനകമാണ്. രാവിലെ മുതൽ ഷെല്ലാക്രമണത്തിന്‍റെ മുഴക്കമാണെങ്ങും അന്തരീക്ഷം തീർത്തും ഭീതിജനകമാണ്. രണ്ടോ മൂന്നോ ദിവസങ്ങൾക്കപ്പുറത്തേക്ക് പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന് സംശയമുണ്ട് -യുക്രെയ്നിലെ ഖാർകിവ് പ്രദേശത്തെ ബങ്കറിൽനിന്ന് മെഡിക്കൽ വിദ്യാർഥിയും ഒറ്റപ്പാലം സ്വദേശിയുമായ അനീസ് മുഹമ്മദ് (22) മാധ്യമ പ്രവർത്തകരോട് ആശങ്ക പങ്കുവെച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് കെൻസ് ഉൾപ്പെടെ ആറ് മലയാളി വിദ്യാർഥികൾ അനീസിനൊപ്പം ബങ്കറിലുണ്ട്. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടിവേണമെന്ന ആവശ്യവുമായി 140 കേരളീയ പ്രവാസി സംഘടന വെള്ളിയാഴ്ച വാർത്തസമ്മേളനം വിളിച്ചിരുന്നു. ഇതിനിടയിലാണ് അനീസ് മുഹമ്മദിന്‍റെ പിതാവ് ഒറ്റപ്പാലം പുളിഞ്ചോട് പരിക്കുംപാറ ഹനീഫ മകന്‍റെയും കൂട്ടുകാരുടെയും അവസ്ഥ ചൂണ്ടികാട്ടിയത്. തുടർന്ന് അനീസിനെ വാട്സ്ആപ്പിൽ ബന്ധപ്പെട്ട് നൽകുകയും ചെയ്തു. ഖാർകിവ് വി.എൻ കറാസിൻ യൂനിവേഴ്സിറ്റിക്ക് കീഴിൽ അഞ്ചാംവർഷത്തെ അവസാന സെമസ്റ്റർ വിദ്യാർഥിയാണ് അനീസ് മുഹമ്മദ്. താമസിക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്താതാണ് ബങ്കറുള്ളത്. അപകട സൂചകമായി സൈറൺ മുഴങ്ങിയാൽ ബങ്കറിൽ അഭയം തേടാനാണ് എംബസി നിർദേശം. വെള്ളിയാഴ്ച മുഴുവൻ സമയവും ബങ്കറിനകത്തായിരുന്നു. തിക്കും തിരക്കുമാണ് ബങ്കറിൽ അനുഭവപ്പെടുന്നത്. കോളജ് അധികൃതരിൽനിന്നുൾപ്പെടെ യുദ്ധ മുന്നറിയിപ്പുകളൊന്നും ലഭിക്കാതിരുന്നതാണ് നാട്ടിലേക്കുള്ള യാത്രക്ക് മുടക്കം നേരിട്ടതെന്ന് അനീസ് പറഞ്ഞു. 22ന് ആദ്യ വിമാനത്തിൽ ടിക്കറ്റ് ലഭിച്ചതുമില്ല. വൈദ്യുതി ബന്ധം നിലവിലുണ്ട്. ഇൻറർനെറ്റ് കൃത്യമായി ലഭ്യമല്ല. ആലപ്പുഴ, തൃശൂർ ജില്ലക്കാരാണ് അനീസിന് ഒപ്പമുള്ളവർ. വേറെയും മലയാളികൾ ഉൾപ്പെടെയുള്ള നൂറിലേറെ ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾ ബങ്കറിൽ അഭയം തേടിയിട്ടുണ്ട്. പ്രാഥമിക കർമങ്ങൾക്കുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. 2016ലാണ് മെഡിക്കൽ പഠനത്തിനായി അനീസ് യുക്രെയ്നിലേക്ക് തിരിച്ചത്. മലയാളികൾ കൂടുതൽ പഠിക്കുന്ന യൂനിവേഴ്സിറ്റിയാണിത്. വെള്ളവും ഭക്ഷണവും ഇല്ലെന്ന പരാതികേട്ട എംബസി അധികൃതർ ഒന്നും ചെയ്യാൻ കഴിയില്ലെന്ന സന്ദേശമാണ് കൈമാറിയതെന്ന് മകനിൽനിന്ന് അറിഞ്ഞതായി ഹനീഫ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സർക്കാറുകൾ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് വിദ്യാർഥികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നവരുടെ ആശങ്ക അകറ്റി, സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നും പ്രവാസി സംഘടന പ്രസിഡൻറ് കെ.വി. ഷംസുദ്ദീൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story