Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക്ഷീര സംഘങ്ങളിൽ സൗരോർജ...

ക്ഷീര സംഘങ്ങളിൽ സൗരോർജ പദ്ധതികൾ പൂർത്തിയായി

text_fields
bookmark_border
ക്ഷീര സംഘങ്ങളിൽ സൗരോർജ പദ്ധതികൾ പൂർത്തിയായി വൈദ്യുത ചെലവ്​ കുറക്കുക ലക്ഷ്യം പാലക്കാട്: ജില്ലയിലെ 11 ക്ഷീര സഹകരണ സംഘങ്ങളിൽ സൗരോർജ വൈദ്യുതി പദ്ധതികൾ പൂർത്തിയായി. ക്ഷീര സഹകരണ സംഘങ്ങളുടെ ദൈനംദിന വൈദ്യുതി ഉപഭോഗ ചെലവ്​ കുറക്കാൻ ലക്ഷ്യമിട്ട്​ ക്ഷീരവികസന വകുപ്പ്​ സബ്​സിഡിയോടെയാണ്​​ സൗരോർജ പ്ലാന്‍റുകൾ സ്ഥാപിച്ചത്​. പാല്‍ ശീതീകരണികള്‍ സ്ഥാപിച്ച ക്ഷീര സംഘങ്ങള്‍ക്ക് പ്രതിമാസം 16,000 രൂപ മുതല്‍ ഒരുലക്ഷം വരെ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ചെലവുണ്ട്​. ഇത്​ കുറക്കുന്നതിനായാണ്​ സോളാര്‍ പ്ലാന്റുകള്‍ നിർമിക്കാൻ തീരുമാനമായത്​. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ മുഖേനയാണ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ആകെ ചെലവിന്റെ 75 ശതമാനം അല്ലെങ്കില്‍ പരമാവധി എട്ട്​ ലക്ഷം ഏതാണോ കുറവ് എന്ന രീതിയിലാണ് ധനസഹായം അനുവദിക്കുന്നത്. ഈ പദ്ധതിയ്ക്കായി ക്ഷീര വികസന വകുപ്പ് മുഖേന ജില്ലയില്‍ മാത്രം മുക്കാല്‍ കോടിയിലധികം സബ്സിഡിയായി അനുവദിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story