Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപരാതി തീർക്കാൻ നൽകിയ...

പരാതി തീർക്കാൻ നൽകിയ ഫോണുകൾ സ്വിച്ച് ഓഫ്; പൊതുവിതരണ വകുപ്പ്​ ക​ർശന നടപടിക്ക്​

text_fields
bookmark_border
പാലക്കാട്: പൊതുവിതരണ സംവിധാനം പഴുതടച്ച്​ നടപ്പാക്കാൻ ജീവനക്കാർക്ക് നൽകിയ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ്. ക്രമക്കേടുകൾ സംബന്ധിച്ച പരാതി വ്യാപകമായതോടെയാണ്​ 2018ൽ​​ റേഷനിങ്​ ഇൻസ്​പെക്ടർമാർ വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് തത്സമയം​ പരാതി സ്വീകരിക്കാൻ ഫോണുകൾ അനുവദിച്ചത്​. എന്നാൽ, ഏതാനും ദിവസങ്ങൾ കഴിഞ്ഞതോടെ മിക്ക ഉദ്യോഗസ്ഥരും 'പരിധിക്ക്​ പുറത്തായി'. പലതവണ മുന്നറിയിപ്പ്​ നൽകിയിട്ടും ഫലമില്ലാതായതോടെ ഫോണുകൾ പ്രവർത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട്​ പൊതുവിതരണ വകുപ്പ്​ കമീഷണർ ചൊവ്വാഴ്ച വീണ്ടും ഉത്തരവിറക്കി. ദേശീയ ഭക്ഷ്യഭദ്രത നിയമം, സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം എന്നിവയുമായി ബന്ധപ്പെട്ടാണ്​ പൊതുവിതരണ വകുപ്പ്​ കമീഷണര്‍ മുതല്‍ റേഷനിങ്​ ഇന്‍സ്‌പെക്ടര്‍മാര്‍ വരെയുള്ളവര്‍ക്ക് ബി.എസ്.എന്‍.എല്‍ കണക്ഷനുകള്‍ (സി.യു.ജി) നല്‍കിയത്. റേഷന്‍ വിതരണം, റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കല്‍ തുടങ്ങി സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിഹരിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഈ നമ്പറുകളിൽ വിളിക്കാമെന്ന്​ പരസ്യവും നൽകിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച നമ്പറുകള്‍ ഓഫിസിലെ നോട്ടീസ് ബോര്‍ഡിലും റേഷനിങ്​ ഇന്‍സ്‌പെക്ടര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ എന്നിവരുടെ നമ്പറുകള്‍ അതത് റേഷന്‍ കടകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാൽ, കോളുകൾ സ്വീകരിക്കുന്നില്ലെന്നും പ്രവൃത്തി സമയത്തുപോലും ഫോൺ സ്വിച്ച് ഓഫ് ആണെന്നുമാണ്​ പരാതിയുയരുന്നത്​. ഓഫിസുകളിലെ ലാൻഡ്​​ഫോണുകൾ പോലും എടുക്കാത്തത്​ ഗുരുതര വീഴ്ചയാണെന്നും നടപടിയുണ്ടാവുമെന്നും കഴിഞ്ഞ ദിവസം കമീഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story