Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:35 AM IST Updated On
date_range 21 Feb 2022 5:35 AM ISTക്ഷീര കർഷക സെമിനാർ
text_fieldsbookmark_border
പെരിങ്ങോട്ടുകുറുശ്ശി: ഗുണനിലവാരമുള്ള പാൽ, ഉൽപാദനത്തിൽ അവലംബിക്കേണ്ട കാര്യങ്ങൾ, പാലിന്‍റെ വില വർധന എന്നീ വിഷയങ്ങളിൽ പെരിങ്ങോട്ടുകുറുശ്ശി മന്ദത്തുകാവ് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ക്ഷീര കർഷകർക്ക് ബോധവത്കരണ സെമിനാർ നടത്തി. മുൻ എം.എൽ.എ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മന്ദത്തുകാവ് ക്ഷീര സംഘം പ്രസിഡന്‍റ് സി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാലക്കാട് മിൽമ ക്വാളിറ്റി കൺട്രോളർ ഫെമി വി. മാത്യു സെമിനാറിൽ വിഷയമവതരിപ്പിച്ചു. ഡെയറി ഫാം ഇൻസ്പെക്ടർ വി.എസ്. സംഗീത ഡെയറി ക്വിസ് നടത്തി. മന്ദത്തുകാവ് ക്ഷീര സംഘം സെക്രട്ടറി സുജാത സ്വാഗതവും സുലോചന നന്ദിയും പറഞ്ഞു. പടം PE- PRY - 1 പെരിങ്ങോട്ടുകുറുശ്ശി മന്ദത്തുകാവ് ക്ഷീര സംഘത്തിൽ നടന്ന സെമിനാർ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
