Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:31 AM IST Updated On
date_range 21 Feb 2022 5:31 AM ISTനെല്ലിയാമ്പതിയിലെ ടൂറിസം വികസനം: പദ്ധതികൾ നടപ്പാക്കും -എം.എൽ.എ
text_fieldsbookmark_border
നെല്ലിയാമ്പതിയിലെ ടൂറിസം വികസനം: പദ്ധതികൾ നടപ്പാക്കും -എം.എൽ.എ നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ എത്തുന്ന സഞ്ചാരികൾക്ക് വേണ്ട സൗകര്യം ഒരുക്കി നൽകാൻ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അവ നടപ്പാക്കുമെന്നും കെ. ബാബു എം.എൽ.എ. നെല്ലിയാമ്പതിയിൽ ജില്ല കലക്ടർ മൃൺമയി ജോഷിയുടെ സാന്നിധ്യത്തിൽ കൂടിയ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള പല വന നിയമങ്ങളും നെല്ലിയാമ്പതി മേഖലയുടെ ടൂറിസം വികസനത്തിന് തടസ്സം നിൽക്കുന്നുണ്ടെന്നും സർക്കാർ തലത്തിൽ ഇതിന് പരിഹാരം കാണുമെന്നും ടൂറിസം വികസനത്തിനും പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനുമുള്ള ഫണ്ടുകൾ ലാപ്സാവാതിരിക്കാൻ ശ്രദ്ധിക്കുമെന്നും എം.എൽ.എ പറഞ്ഞു. ഉദ്യോഗസ്ഥരടങ്ങുന്ന സംഘം നെല്ലിയാമ്പതിയിലെ പുലയൻ പാറ, കൈകാട്ടി ഫാം തുടങ്ങിയ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് പ്രാഥമികമായി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് വിലയിരുത്തി. നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ്, ഡി.എഫ്.ഒ, സി.പി. അനീഷ്, നെല്ലിയാമ്പതി ഫാം സൂപ്രണ്ട്. നന്ദകുമാർ, നെല്ലിയാമ്പതി വനം റേഞ്ച് ഓഫിസർ കൃഷ്ണകുമാർ, സ്പെഷൽ തഹസിൽദാർ ആനി വർഗീസ്, പട്ടികജാതി വികസന ഓഫിസർ, പട്ടികവർഗ വികസന ഓഫിസർ, വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. PEW NMR 1 ചിത്രം - നെല്ലിയാമ്പതി ടൂറിസവുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story