Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാഹനം വാടകക്ക്​...

വാഹനം വാടകക്ക്​ എടുത്ത്​ പണയംവെച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
വാഹനം വാടകക്ക്​ എടുത്ത്​ പണയംവെച്ചയാൾ അറസ്റ്റിൽ
cancel
വാഹനം വാടകക്കെടുത്ത്​ പണയംവെച്ചയാൾ അറസ്റ്റിൽ ആലത്തൂർ: വാഹനങ്ങൾ വാടകക്കും വിൽക്കുന്നതിനുമായി എടുത്ത ശേഷം തമിഴ്നാട്ടിൽ കൊണ്ടുപോയി പണയംവെച്ച് മുങ്ങി നടന്ന പ്രതിയെ ആലത്തൂർ പൊലീസ് പിടികൂടി. തരൂർ അത്തിപ്പൊറ്റ ചമ്മിണിയിൽ മജിഷിനെയാണ്​ (29) സേലത്ത് വെച്ച് പിടികൂടിയത്. വൈക്കം, പുനലൂർ, കൊട്ടാരക്കര,അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധികളിൽ ഉൾപ്പെടെ ഇയാൾക്കെതിരെ കേസുകളുണ്ട്​. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ആലത്തൂർ ഡിവൈ.എസ്​.പി കെ.എം. ദേവസ്യ നിയോഗിച്ച സംഘമാണ്​ പ്രതിയെ പിടികൂടിയത്​. ആലത്തൂർ ഇൻസ്പെക്ടർ റിയാസ് ചാക്കേരി, എസ്.ഐ എം.ആർ. അരുൺകുമാർ, അഡീഷനൽ എസ്.ഐ ഫ്രാൻസിസ്, സീനിയർ സി.പി.ഒമാരായ സതീഷ് കുമാർ, മൻസൂർ അലി, ജയൻ സി.പി.ഒമാരായ സനു, ദീപക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്​. പടം അറസ്റ്റിലായ മജീഷ് PEW ALTR Majeesh
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story