Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:37 AM IST Updated On
date_range 20 Feb 2022 5:37 AM ISTറോഡ് നിറയെ കുഴികൾ; ദുരിത യാത്രക്ക് അറുതിയില്ല
text_fieldsbookmark_border
റോഡ് നിറയെ കുഴികൾ; ദുരിതയാത്രക്ക് അറുതിയില്ല പാലക്കാട്: നഗരത്തിലെ വിക്ടോറിയ കോളജ് ജങ്ഷനിലെ കുഴികൾ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. അമൃത് പദ്ധതിയിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ് റോഡിന് നടുവിലൂടെ ചാൽ കീറിയത്. പൈപ്പ് സ്ഥാപിച്ചതിനുശേഷം അവ മൂടിയെങ്കിലും കോൺക്രീറ്റ് മിശ്രിതം ഇളകി കുഴികൾ രൂപപ്പെട്ടു. മലമ്പുഴ ഭാഗത്തുനിന്നും പുതിയപാലം വഴിവരുന്ന വാഹനങ്ങളും ഇതുവഴിയാണ് നഗരത്തിലേക്ക് വരുന്നതും തിരികെ പോകുന്നതും. കുഴിയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ജങ്ഷനിലെ ട്രാഫിക് സിഗ്നൽ കടക്കാൻ സമയമെടുക്കുന്നതിനാൽ രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് ഉണ്ടാവുന്നുണ്ട്. നഗരസഭ റോഡ് ഗതാഗതമാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും നഗരത്തിലെ പ്രധാന നിരത്തുകൾ കുഴികൾ നിറഞ്ഞ് ഗതാഗതം ദുഷ്കരമാണ്. (പടം. PEW PKD KUZHI. കുഴികൾ നിറഞ്ഞ വിക്ടോറിയ കോളജ് ജങ്ഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story