Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൂക്കോടംകുളമ്പ്-...

പൂക്കോടംകുളമ്പ്- കൊന്നാരം റോഡ് തുറന്നു

text_fields
bookmark_border
പൂക്കോടംകുളമ്പ്- കൊന്നാരം റോഡ് തുറന്നു
cancel
അലനല്ലൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിലെ 25 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പൂക്കോടംകുളമ്പ് - കൊന്നാരം റോഡ് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ കെ. ഹംസ, ജില്ല പഞ്ചായത്ത് അംഗം എം. മെഹർബാൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി. മണികണ്ഠൻ, ബഷീർ തെക്കൻ, വാർഡ് അംഗം എം.കെ. ബക്കർ, പെരുമ്പയിൽ ഷൗക്കത്തലി, റഷീദ് ആലായൻ, സജാദ് ചാലിയൻ, മുഹമ്മദാലി, സീനത്ത് കൊങ്ങത്ത്, കരീം പൂക്കോടൻ തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ: പൂക്കോടംകുളമ്പ് - കൊന്നാരം റോഡ് എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു PEW ALN 1 Pookodankulambu road ulkadanam. _____________________________________________________ വിദ്യാർഥികളെ അനുമോദിച്ചു അലനല്ലൂർ: എം.ബി.ബി.എസ് പ്രവേശനം നേടിയ വിദ്യാർഥികളെ വനിത ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി അനുമോദിച്ചു. മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വനിത ലീഗ് മേഖല പ്രസിഡന്‍റ്​ മഠത്തൊടി റഹ്മത്ത് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ റഫീഖ പാറോകോട്ട്, എം.പി.എ. ബക്കർ, കെ.ടി. ഹംസപ്പ, മഠത്തൊടി അലി, സി. മുഹമ്മദാലി എന്നിവർ സംസാരിച്ചു. വനിത ലീഗ് മേഖല ട്രഷറർ ടി.പി. സൈനബ സ്വാഗതവും കെ. അഫ്സ നന്ദിയും പറഞ്ഞു. ഫോട്ടോ: എടത്തനാട്ടുകര മേഖല വനിത ലീഗ് സംഘടിപ്പിച്ച അനുമോദന ചടങ്ങ് മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു PEW ALN 1 Anumodhanam. _____________________________________________________ അധ്യാപക ഒഴിവ് അലനല്ലൂർ: ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള ജൂനിയർ ഹിന്ദി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ചൊവ്വാഴ്ച രാവിലെ പത്തരക്ക് സ്കൂളിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story