Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:34 AM IST Updated On
date_range 19 Feb 2022 5:34 AM ISTസംഘർഷം: കുടുംബശ്രീ സി.ഡി.എസ് തെരത്തെടുപ്പ് മാറ്റി വെച്ചു
text_fieldsbookmark_border
സംഘർഷം: കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചു സംഘർഷം: കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചു പുതുനഗരം: സംഘർഷത്തെ തുടർന്ന് സി.ഡി.എസ് ചെയർപെഴ്സൺ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പുതുനഗരം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വീട്ടിയോടിലിലെ ചെയർപെഴ്സൺ തെരഞ്ഞെടുപ്പാണ് 21ലേക്ക് മാറ്റിയത്. കമ്യൂണിറ്റി ഹാളിൽ രാവിലെ പത്തിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ബാലറ്റ് പേപ്പറിൽ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ ഹാളിനടുത്ത് തടിച്ചുകൂടിയതോടെയാണ് ബഹളം തുടങ്ങിയത്. മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരും എത്തിയതോടെ സംഘർഷാവസ്ഥയായി. ഉച്ചക്ക് രണ്ട് മണി മുതൽ നാലുവരെയാണ് സംഘർഷാവസ്ഥയുണ്ടായത്. ഉച്ചക്ക് രണ്ട് വരെ നടന്ന വോട്ടെടുപ്പിൽ യു.ഡി.എഫിലെ അനിത സ്വാമിനാഥന് ആറ് വോട്ടും ബി.ജെ.പിയിലെ പ്രസന്നക്ക് അഞ്ച് വോട്ടും ലഭിച്ചു. അനിത സ്വാമിനാഥൻ വിജയിച്ചതായി പ്രഖ്യാപിച്ചെങ്കിലും ബി.ജെ.പി. ഇടപെട്ട് തടസ്സപ്പെടുത്തിയതായി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.വി. ജലീൽ പറഞ്ഞു. ബാലറ്റ് പേപ്പറുകൾ കൂടുതലായി കണ്ടെത്തിയതും പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി ക്രമക്കേടിന് കൂട്ടുനിന്നതായി ബി.ജെ.പി. അംഗം സന്തോഷ് കുമാർ പറഞ്ഞു. എന്നാൽ കൂടുതലായി ഉണ്ടായ ബാലറ്റ് പേപ്പർ മാറ്റി വെച്ചതായും ക്രമക്കേട് നടന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയതായും അധികൃതർ പറഞ്ഞു. സംഘർഷ സാധ്യതയും പരാതികൾ വർധിച്ചതുമാണ് തെരഞ്ഞെടുപ്പ് മാറ്റാൻ കാരണമെന്ന് തെരഞ്ഞെടുപ്പ് അധികൃതർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഹാളിൽ കയറി ബാലറ്റ് പേപ്പർ പിടിച്ചു വാങ്ങിയവർക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. PEW-KLGD സി.ഡി.എസ് തെരഞ്ഞെടുപ്പിലെ കമ്യൂണിറ്റി ഹാളിൽ സംഘർഷാവസ്ഥയെ തുടർന്ന് തടിച്ചുകൂടിയവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
