Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:34 AM IST Updated On
date_range 19 Feb 2022 5:34 AM ISTരണ്ട് യുവാക്കൾക്ക് കുത്തേറ്റു; പ്രതി അറസ്റ്റിൽ
text_fieldsbookmark_border
ഒറ്റപ്പാലം: ചിനക്കത്തൂർ പൂരം കണ്ട് മടങ്ങുകയായിരുന്ന രണ്ട് യുവാക്കൾക്ക് കുത്തേറ്റു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലപ്പുറം സ്വദേശികളായ ശിവകുമാർ (23), ജയേഷ് (24) എന്നിവർക്കാണ് കുത്തേറ്റത്. യാത്രയിലുണ്ടായ തർക്കമാണ് കത്തിക്കുത്തിലെത്തിയത്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. സംഭവത്തിൽ കണ്ണിയംപുറം സ്വദേശി സഞ്ജയിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ വധശ്രമ കേസ് എടുത്തതായും പൊലീസ് പറഞ്ഞു. മുതുകിലും കൈത്തണ്ടയിലും പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story