Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:34 AM IST Updated On
date_range 19 Feb 2022 5:34 AM ISTകൊടുമുണ്ട പാടശേഖരത്തിൽ ഇനി പുഞ്ചകൃഷി കാലം
text_fieldsbookmark_border
കൊടുമുണ്ട പാടശേഖരത്തിൽ ഇനി പുഞ്ചകൃഷിക്കാലം പട്ടാമ്പി: കൊല്ലത്തിൽ ഒരു വിള മാത്രം കൃഷി നടത്തി വന്ന കൊടുമുണ്ട പടിഞ്ഞാറൻ പാടശേഖരത്തിൽ ഇനി പുഞ്ചകൃഷിക്കാലം. വെള്ളിയാങ്കല്ല് റെഗുലേറ്ററിൽനിന്നുള്ള ജലലഭ്യതയാണ് ഈ വേനലിന്റെ തുടക്കത്തിലും കൃഷിക്കാർക്ക് ആവേശമേകുന്നത്. 2018ൽ വെള്ളിയാങ്കല്ലിലെ ഷട്ടറുകൾ അടച്ചപ്പോഴാണ് ദശാബ്ദങ്ങൾക്ക് ശേഷം പുഞ്ചകൃഷിക്ക് തുടക്കമായത്. കോവിഡ് മഹാമാരിയും റെഗുലേറ്ററിന്റെ അറ്റകുറ്റപ്പണി കാരണമുള്ള വെള്ളക്കുറവും പിന്നീടുള്ള വർഷങ്ങളിൽ കൃഷിക്ക് തടസ്സമായി. കഴിഞ്ഞ വർഷം വരെ മഴയുടെ ലഭ്യതക്കനുസരിച്ച് ഓരോ വിള മാത്രമാണ് നടത്തി വന്നത്. കൃഷിനാശവും കൊയ്ത്തുയന്ത്രം യഥാസമയം കിട്ടാതിരുന്നതും കർഷകർക്ക് തിരിച്ചടിയായി. ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ വലിയൊരു മോട്ടോർ സ്ഥാപിച്ചു കിട്ടിയാൽ 25 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തുകാരായ കർഷകർ. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി പുഞ്ച നടീൽ ഉദ്ഘാടനം ചെയ്തു. വാർഡംഗം പി.എം. ഉഷ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് കൃഷി ഉപഡയറക്ടർ ദീപ, പാടശേഖര സമിതി സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, കൃഷി ഓഫിസർ വസീം, എം. ശങ്കരൻകുട്ടി, പി. ഷൺമുഖൻ, കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫോട്ടോ PEWPTB 171 കൊടുമുണ്ട പാടശേഖരത്തിൽ പുഞ്ചകൃഷിയുടെ നടീൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story