Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകലാ അവതരണത്തിന്...

കലാ അവതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

text_fields
bookmark_border
കലാ അവതരണം; ക്വട്ടേഷന്‍ ക്ഷണിച്ചു പാലക്കാട്: ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കലാ-സാംസ്‌കാരിക പരിപാടിയില്‍ പൊറാട്ട് നാടകം, നാടന്‍പാട്ട്, ആദിവാസി നൃത്തം, ഓട്ടന്തുള്ളല്‍, കണ്യാര്‍കളി എന്നീ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് താൽപര്യമുള്ള കലാകാരന്മാരില്‍നിന്ന്​ ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് നാലിനാണ് പരിപാടി. ഒരുമണിക്കൂര്‍ അധികരിക്കാത്ത വിധമാണ് പരിപാടികള്‍ അവതരിപ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് സാംസ്‌കാരിക പരിപാടികള്‍ നടക്കുക. താൽപര്യമുള്ളവര്‍ ഫെബ്രുവരി 25ന് രാവിലെ 11നകം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 0491 2505329.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story