Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:38 AM IST Updated On
date_range 17 Feb 2022 5:38 AM ISTലോക മാതൃഭാഷ ദിനം - കൈയെഴുത്ത് മത്സരം
text_fieldsbookmark_border
ലോക മാതൃഭാഷ ദിനം: കൈയെഴുത്ത് മത്സരം പാലക്കാട്: ഈ വര്‍ഷത്തെ ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി കൈയെഴുത്ത് മത്സരം നടത്തുന്നു. പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ മലയാളത്തിലെ ഏതെങ്കിലും കവിത ഒരു പേപ്പറില്‍ പകര്‍ത്തിയെഴുതി മേലുദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തലോടെ കലക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ക്ക് ഫെബ്രുവരി 19നകം നൽകണം. ഏറ്റവും നല്ല കൈയക്ഷരത്തിന്റെ ഉടമക്ക് പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു. --------------------------- വാഹന ഗതാഗത നിയന്ത്രണം പാലക്കാട്: ഫെബ്രുവരി 18 മുതല്‍ പാലക്കാട്- പൊള്ളാച്ചി പൊതുമരാമത്ത് വകുപ്പ് റോഡില്‍ (എസ്.എച്ച് 52) കൊഴിഞ്ഞാമ്പാറ ജങ്ഷനില്‍ കലുങ്ക് നിര്‍മാണവും ഡ്രൈനേജ് നിര്‍മാണവും ആരംഭിക്കുന്നതിനാല്‍ ലോറി ഉള്‍പ്പെടെ ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി അസി. എൻജിനീയർ അറിയിച്ചു. ഒരു വശത്തുകൂടി മാത്രമേ വാഹന ഗതാഗതം അനുവദിക്കുകയുള്ളൂ. പാലക്കാട്ടുനിന്ന് വരുന്ന വാഹനങ്ങള്‍ അത്തിക്കോട് ജങ്ഷനില്‍നിന്നും പൊള്ളാച്ചിയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ വണ്ണാമട ജങ്ഷനില്‍നിന്നും തിരിഞ്ഞുപോകണം. --------------------- മസ്റ്ററിങ് സമയം നീട്ടി പാലക്കാട്: 2019 ഡിസംബര്‍ 31 വരെയുള്ള കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കണം. മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവർക്ക് അക്ഷയ കേന്ദ്രം മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്താനും കിടപ്പു രോഗികൾക്ക് ഹോം മസറ്ററിങ് നടത്താനും 28 വരെയാണ് അനുവദിച്ചത്. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ല തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0491 2522599. --------------------- റെയില്‍വേ ക്രോസിങ് ഗേറ്റുകള്‍ അടച്ചിടും പാലക്കാട്: അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ പട്ടാമ്പി, പള്ളിപ്പുറം റെയില്‍വേ ക്രോസിങ് ഗേറ്റുകള്‍ ഫെബ്രുവരി 20ന് വൈകീട്ട് അഞ്ച് മുതല്‍ ഫെബ്രുവരി 21ന് രാത്രി 10 വരെ അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷനല്‍ എൻജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കൊപ്പം- മുതുതല റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story