Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓടകളിൽ സ്ലാബ്​...

ഓടകളിൽ സ്ലാബ്​ സ്ഥാപിക്കണമെന്ന്​

text_fields
bookmark_border
ഓടകളിൽ സ്ലാബ്​ സ്ഥാപിക്കണമെന്ന്​
cancel
പുതുനഗരം: പുതുനഗരം- കൊടുവായൂർ പ്രധാന റോഡരികിലെ ഓടകൾക്ക് സ്ലാബുകൾ ഇല്ലാത്തതിനാൽ വാഹനാപകടങ്ങൾ വർധിച്ചതായി നാട്ടുകാർ. പൊതുമരാമത്ത് വകുപ്പ് 20 ശതമാനം ഓടകളിൽ മാത്രമാണ് കോൺക്രീറ്റ് നടത്തി സ്ലാബുകൾ സ്ഥാപിച്ചിട്ടുള്ളത്. ഭൂരിഭാഗം പ്രദേശത്തും സ്ലാബ് ഇല്ലാത്തത് രാത്രി ഇരുചക്രവാഹനങ്ങളും വഴിയാത്രക്കാരും കുടുങ്ങാൻ വഴിവെക്കുന്നുണ്ട്​. പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഓടകളിൽ സ്ലാബുകൾ സ്ഥാപിക്കണമെന്ന്​ ആവശ്യമുയർന്നു. PEW-KLGD PEW-KLGD സ്ലാബുകൾ തകർന്ന പുതുനഗരം- കൊടുവായൂർ റോഡിൽ ഓടക്കരികിലെ നികത്താത്ത കെ.എസ്.ഇ.ബി കേബിൾ കുഴി മത്സ്യ ലോറി നിയന്ത്രണംവിട്ട്​ വാഹനങ്ങളിൽ ഇടിച്ചു പുതുനഗരം: മത്സ്യ ലോറി നിയന്ത്രണംതെറ്റി വഴിയരികിൽ നിർത്തിയിരുന്ന വണ്ടികളിൽ ഇടിച്ചു. തമിഴ്നാട്ടിൽനിന്ന്​ മത്സ്യവുമായി പുതുനഗരം മാർക്കറ്റിലെത്തിയ കണ്ടെയ്നർ ലോറിയാണ് ബുധനാഴ്ച പുലർച്ചെ മാർക്കറ്റിനകത്തേക്ക് തിരിക്കുന്നതിനിടെ​ നിയന്ത്രണംതെറ്റി റോഡരികിലെ രണ്ട് മൊപ്പെഡുകളിൽ ഇടിച്ചത്. ചാറ്റൽ മഴയിൽ ലോറിയുടെ ബ്രേക്ക്​ തകരാറിലായതാണ്​ അപകട കാരണമെന്ന്​ ഡ്രൈവർ പറഞ്ഞു. കാൽനടക്കാരും മൊപ്പെഡിനരികിൽ നിന്നവരും ഓടിമാറിയതിനാൽ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. റോഡരികിലെ കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story