Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസൗദിയിൽ കുടുങ്ങിയ മകനെ...

സൗദിയിൽ കുടുങ്ങിയ മകനെ കാത്ത്​ ശകുന്തള

text_fields
bookmark_border
സൗദിയിൽ കുടുങ്ങിയ മകനെ കാത്ത്​ ശകുന്തള
cancel
പെരിങ്ങോട്ടുകുറുശ്ശി: നാലു വർഷം മുമ്പ് സൗദിയിലേക്ക്​ ജോലിക്കായി പോയ ഏക മകന്‍റെ വരവും പ്രതീക്ഷിച്ച് വീടിന്​ മുന്നിൽ ഇമവെട്ടാതെ കാത്തിരിക്കുകയാണ് വിധവയും ഹൃദ്രോഗിയുമായ വീട്ടമ്മ. പെരിങ്ങോട്ടുകുറുശ്ശി അഗ്രഹാരം പുത്തൻപുര വീട്ടിൽ പരേതനായ രാമന്‍റെ ഭാര്യ ശകുന്തളയാണ്​ (68) ജീവിതസായാഹ്നത്തിൽ മകന്‍റെ തണലിനായി കാത്തിരിക്കുന്നത്. ഏക മകൻ മനോജ് (46) 2018ലാണ് റിയാദിലേക്ക്​ പോയത്​. റിയാദിലെ മലാസയിൽ ഗ്ലാസ് ഷീറ്റ് കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു. കമ്പനിയിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കാത്തതിനാൽ ജോലി ചെയ്യാനോ പുറത്തിറങ്ങാനോ, നാട്ടിലേക്ക് വരാനോ കഴിയാത്ത അവസ്ഥയാണ്​. പുതിയ തൊഴിൽ നിയമമനുസരിച്ച് വിദേശ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്വദേശികളെയും നിയമിക്കണമെന്നും മനോജ് തൊഴിൽ ചെയ്യുന്ന കമ്പനി ആ നിയമം തെറ്റിച്ചതിനാൽ വലിയ തുക പിഴ അടക്കണമെന്നും ഉത്തരവു വന്നുവത്രേ. കമ്പനി ഉടമ പിഴ അടക്കാൻ തയാറാകാത്തതിനാലാണ്​ ഇഖാമ പുതുക്കിക്കൊടുക്കാത്തതെന്ന്​ പറയുന്നു. മകന്‍റെ മോചനത്തിന് ശകുന്തള മുട്ടാത്ത വാതിലുകളില്ല. ഇന്ത്യൻ എംബസിക്ക് രണ്ടുതവണ പരാതി നൽകി. മുഖ്യമന്ത്രി, പ്രവാസി ദേശീയ കാര്യാലയം, എം.പി, എം.എൽ.എ, പ്രമുഖ വ്യവസായി എം.എ. യൂസഫലി തുടങ്ങിയവർക്കെല്ലാം പരാതി അയച്ച് കാത്തിരിക്കുകയാണ് ശകുന്തള. പടം PE- PRY - 1 പെരിങ്ങോട്ടുകുറുശ്ശി അഗ്രഹാരം പുത്തൻപുര ശകുന്തള വീടിനു മുന്നിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story