Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:45 AM IST Updated On
date_range 14 Feb 2022 5:45 AM ISTചെന്നിത്തലയുടെ നീക്കത്തിൽ നേതൃത്വത്തിന് അതൃപ്തിയെന്ന്; തള്ളി സുധാകരൻ
text_fieldsbookmark_border
തിരുവനന്തപുരം: നയപരമായ കാര്യങ്ങളിൽ രമേശ് ചെന്നിത്തല ഒറ്റയ്ക്ക് നീക്കം നടത്തുന്നതിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനമാണ് നേതൃത്വത്തിന് അസ്വസ്ഥത സൃഷ്ടിച്ചത്. സാധാരണ നിയമസഭയിലെ നിലപാടുകൾ പ്രതിപക്ഷനേതാവ് കൂടി ചേർന്ന് പാർലമെന്‍ററി പാർട്ടിയാണ് തീരുമാനിക്കുക. വിഷയം നേതൃത്വം ചെന്നിത്തലയെ ബോധ്യപ്പെടുത്തും. അതേസമയം ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് നേതൃത്വമെന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും ഉണ്ടായിരിക്കെ അവർ അറിയാതെ ചെന്നിത്തല നീക്കം നടത്തുന്നുവെന്നാണ് ആക്ഷേപം. നേതൃത്വത്തെ നോക്കുകുത്തിയാക്കി തീരുമാനങ്ങൾ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് ശരിയല്ല, പാർലമെന്‍ററി പാർട്ടി നേതൃസ്ഥാപനത്തുനിന്ന് മാറിയ മുൻഗാമികളുടേതിൽനിന്ന് വ്യത്യസ്തമായ ശൈലി തുടരുന്നു തുടങ്ങിയ ആക്ഷേപങ്ങളൊക്കെ അന്തരീക്ഷത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story