Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightദേശീയപാതയിൽ യുവാക്കൾ...

ദേശീയപാതയിൽ യുവാക്കൾ മരിച്ച സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി

text_fields
bookmark_border
പാലക്കാട്: ദേശീയപാതയിൽ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ജില്ല ക്രൈം റിക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി എം. സുകുമാരനാണ് അന്വേഷിക്കുന്നത്. അപകടം നടന്ന സമയത്ത് ബസിലുണ്ടായിരുന്ന ‍22ഓളം യാത്രക്കാരിൽനിന്നും മറ്റ് ജീവനക്കാരനിൽനിന്നും വിശദമായി മൊഴി രേഖപ്പെടുത്തും. ദേശീയപാത ചിതലി വെള്ളപ്പാറയിൽ ഫെബ്രവരി ഏഴിന് രാത്രിയാണ് കാവശ്ശേരി ഈടുവെടിയാൽ ഷീജാ നിവാസ് മോഹനന്‍റെ മകൻ ആദർശ് മോഹൻ (23), സുഹൃത്തായ കാസർകോട് ആഞ്ഞൂർ ആനന്ദാശ്രമം കാളിക്കടവ് ഉദയംകുന്നിൽ കെ. തമ്പാന്‍റെ മകൻ കെ. സാബിത്ത് (26) എന്നിവർ മരിച്ചത്. വലതുവശത്തുകൂടി പോകുന്ന ലോറിയെ ബൈക്കിൽ മറികടക്കുന്നതിനിടയിൽ പുറകെ വന്ന കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകുവശം ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറിക്കും ബസിനുമിടയിൽ കുടുങ്ങി ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചാണ് യുവാക്കൾ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, അപകടത്തിൽപെട്ട വാഹനങ്ങൾക്ക് പിന്നിൽ വന്നിരുന്ന കാറിന്‍റെ മുൻ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തെക്കുറിച്ച് വ്യക്തത ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവര്‍ വടക്കഞ്ചേരി ഡിപ്പോയിലെ തൃശൂർ പീച്ചി സ്വദേശി ഔസേപ്പിനെ (50) കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്ത്​ ജ്യാമത്തില്‍ വിട്ടിരുന്നു. സംഭവം ആദ്യം അന്വേഷിച്ച കുഴൽമന്ദം പൊലീസ് കേസ് ദുർബലപ്പെടുത്തിയെന്നും മനഃപൂർവമുള്ള നരഹത്യക്ക് കേസെടുക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. പാലക്കാട് കാടാങ്കോടിന് സമീപം ബസ് ഡ്രൈവറും ബൈക്ക് യാത്രക്കാരായ യുവാക്കളും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി ബസിലെ യാത്രക്കാരിൽ ചിലർ പറയുന്നുണ്ട്. യാത്ര തുടരുന്നതിനിടെ പലതവണ ബസും ബൈക്കും മുന്നിലും പിന്നിലുമായി വന്നിരുന്നതായും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story