Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:33 AM IST Updated On
date_range 14 Feb 2022 5:33 AM ISTപ്രദക്ഷിണ വരി ഉദ്‌ഘാടനം
text_fieldsbookmark_border
ഒറ്റപ്പാലം: ചോറൊട്ടൂർ കുറുംബ ഭഗവതി ക്ഷേത്രത്തിൽ പുതുതായി കരിങ്കല്ലിൽ നിർമിച്ച പ്രദക്ഷിണ വരിയുടെയും ക്ഷേത്രാങ്കണം കരിങ്കൽ പതിച്ചതിന്‍റെയും ഉദ്‌ഘാടനം ബുധനാഴ്ച നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ സി. മോഹൻദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം.ആർ. മുരളി ഉദ്‌ഘാടനം നിർവഹിക്കും. ചൊവ്വാഴ്ച ക്ഷേത്രം തന്ത്രി മുണ്ടനാട്ടുമനക്കൽ പ്രമോദ് നമ്പൂതിരിപ്പാടിന്‍റെ കാർമികത്വത്തിൽ ലളിത സഹസ്രനാമ ലക്ഷാർച്ചന നടക്കും. 18നാണ് താലപ്പൊലി കൊടിയേറ്റം. 22ന് താലപ്പൊലി ആഘോഷിക്കും. വാർത്തസമ്മേളനത്തിൽ പി.എം. നാരായണൻ നമ്പൂതിരി, എൻ. സേതുമാധവൻ നായർ, ഇ. ദേവദാസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story