Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:31 AM IST Updated On
date_range 14 Feb 2022 5:31 AM IST'മീഡിയ വണ്‍ വിലക്ക് ജനാധിപത്യ വിരുദ്ധം'
text_fieldsbookmark_border
'മീഡിയവണ്‍ വിലക്ക് ജനാധിപത്യ വിരുദ്ധം' മണ്ണാര്‍ക്കാട്: മീഡിയവണ്‍ ചാനലിന് സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മണ്ണാര്‍ക്കാട് പ്രസ് ക്ലബ് ജനറല്‍ബോഡി അഭിപ്രായപ്പെട്ടു. നടപടി തിരുത്തണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ. ജനാർദനന്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം. സബീറലി, വൈസ് പ്രസിഡന്‍റ് എ. രാജേഷ്, ജോയന്റ് സെക്രട്ടറി ബിജു പോൾ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ വി.കെ. അജയന്‍, എം. അബ്ദുറഹ്മാന്‍, ഡോ. എം.കെ. ഹരിദാസ്, സജീവ് പി. മാത്തൂര്‍, അബ്ദുല്‍ ഹാദി അറയ്ക്കല്‍, അംഗങ്ങളായ വി. നിസാര്‍, ആര്‍. സുബ്രഹ്മണ്യന്‍, ഡി. മധു, അജിന്‍സന്‍ എന്നിവർ സംസാരിച്ചു. ക്ഷേത്ര നവീകരണം തുടങ്ങി പാലക്കാട്: കല്ലേകുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൽ രണ്ടാംഘട്ട നവീകരണ പ്രവർത്തനമായ ശ്രീകോവിൽ നിർമാണത്തിന്‍റെ കൽപ്പണി ക്ഷേത്രം തന്ത്രി കൈമുക്ക് മന വാസുദേവൻ നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി രവിശങ്കർ നമ്പൂതിരി, എക്സിക്യൂട്ടിവ് ഓഫിസർ കെ. ജിതേഷ്, നവീകരണ കലശ കമ്മിറ്റി പ്രസിഡന്‍റ് ഡി.വി. കൃഷ്ണപ്രസാദ്, സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, ജോ. സെക്രട്ടറി പി. സോഹൻ, ദേശപ്പണിക്കരായ ശ്രീകുമാർ പണിക്കർ, ശിൽപി ഗൗതം അച്യുതൻകുട്ടി മേനോൻ, സൂപ്പർവൈസർ മോഹനസുന്ദരൻ, കൽപാത്തി ക്ഷേത്രം ട്രസ്റ്റി മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story