Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജല അതോറിറ്റി...

ജല അതോറിറ്റി പൊളിച്ചിട്ട റോഡ് ആര് നന്നാക്കും?

text_fields
bookmark_border
ജല അതോറിറ്റി പൊളിച്ചിട്ട റോഡ് ആര് നന്നാക്കും?
cancel
പൈപ്പ് സ്ഥാപിക്കാൻ ഒരുവർഷം മുമ്പാണ്​ റോഡ്​ പൊളിച്ചത്​​ പത്തിരിപ്പാല: പൈപ്പ് സ്ഥാപിക്കാനായി ഒരുവർഷം മുമ്പ്​ ജല അതോറിറ്റി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാൻ നടപടിയായില്ല. മണ്ണൂർ പള്ളിപ്പടി-കിഴക്കുംപുറം റോഡാണ് നവീകരണം കാത്തുകഴിയുന്നത്. കുടിവെള്ള പദ്ധതി പ്രവൃത്തി പൂർത്തിയായി ഒരുവർഷത്തോളമായിട്ടും റോഡ്​ നവീകരിക്കാൻ തയാറായിട്ടില്ല. വേനലിന് മുമ്പ്​ റോഡ്​ നന്നാക്കുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല. തൊട്ട് മുന്നിലാണ് കിഴക്കുംപുറം ജുമാമസ്ജിദ്. മഴക്കാലത്ത് മുട്ടോളം ചളി കടന്നാണ് ആളുകൾ ഇവിടേക്കെത്തിയിരുന്നത്. റോഡിൽ കുഴി നിറഞ്ഞതോടെ വാഹന യാത്രക്കാരും ദുരിതത്തിലാണ്. മദ്​റസ വിദ്യാർഥികളും ഇതുമൂലം പ്രയാസപ്പെടുകയാണ്​. ഇരുചക്ര വാഹനക്കാർ അപകടത്തിൽപെടുന്നതും പതിവാണ്. വേനലിലെങ്കിലും ടാറിങ്​ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് വാർഡ്​ അംഗം വി.എം. അൻവർ സാദിക് ആവശ്യപ്പെട്ടു. ചിത്രം - PEW PTPL 3 വാട്ടർ അതോറിറ്റി പൊളിച്ചിട്ട മണ്ണൂർ പള്ളിപ്പടി-കിഴക്കുംപുറം റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story