Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅപ്രോച്ച്​ റോഡ്​...

അപ്രോച്ച്​ റോഡ്​ നിർമാണം: ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചു

text_fields
bookmark_border
അപ്രോച്ച്​ റോഡ്​ നിർമാണം: ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചു
cancel
തച്ചമ്പാറ: പാലക്കയം മൂന്നാംതോടിൽ അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചു. അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി എന്നിവരും ഉദ്യോഗസ്ഥരുമാണ്​ സംഘത്തിലുണ്ടായിരുന്നത്. അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം കണ്ടെത്തി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർ പ്രദേശവാസികളുമായി ചർച്ച നടത്തും. തുടർന്ന് ആവശ്യമായ ഭേദഗതികൾ വരുത്തി പദ്ധതിയുമായി മുന്നോട്ടു പോകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ജനപ്രതിനിധികൾ പറഞ്ഞു. പി. സോണി, പി.കെ. രാധാകൃഷ്ണൻ, അവറാച്ചൻ എന്നിവർ സംഘത്തെ അനുഗമിച്ചു. പടം) KL KD Palakkayam 1 പാലക്കയം മൂന്നാംതോട് അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചർച്ച നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story