Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:44 AM IST Updated On
date_range 10 Feb 2022 5:44 AM ISTപാലപ്പൊറ്റയിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ചു
text_fieldsbookmark_border
; ഡ്രൈവർക്ക് പരിക്ക് കോട്ടായി: അരി കയറ്റിയ ലോറിയും കുപ്പിവെള്ളം കയറ്റിയ പിക്കപ്പും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. കോട്ടായി - പൂടൂർ - പാലക്കാട് റൂട്ടിൽ പാലപ്പൊറ്റയിൽ ബുധനാഴ്ച ഉച്ചക്കാണ് അപകടം. കോട്ടായി - കാളിക്കാവ് - കൂത്തലക്കാട് സർക്കാർ എഫ്.സി.ഐ ഗോഡൗണിലേക്ക് അരി കയറ്റിപ്പോവുകയായിരുന്ന ലോറിയും കുപ്പിവെള്ളവും സോഡയും വിതരണം ചെയ്യാൻ പോവുകയായിരുന്ന പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്‍റെ മുൻവശം തകർന്നു. ഡ്രൈവറുടെ പരിക്ക് നിസ്സാരമാണ്. കോട്ടായി പൊലീസ് സ്ഥലത്തെത്തിയിരുന്നു. പടം: pew palapota accident: കോട്ടായി - പൂടുർ റൂട്ടിൽ പാലപ്പൊറ്റയിൽ ബുധനാഴ്ച ഉച്ചക്ക് ലോറിയും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story