Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:34 AM IST Updated On
date_range 10 Feb 2022 5:34 AM ISTദേശീയപാതയിൽ യുവാക്കൾ മരിച്ച സംഭവത്തിൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും
text_fieldsbookmark_border
കുഴൽമന്ദം: ലോറിക്കും ബസിനുമിടയിൽ കുടുങ്ങി ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിലെ കുറ്റക്കാരുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ദേശീയപാത ചിതലി വെള്ളപ്പാറയിൽ തിങ്കളാഴ്ച രാത്രിയാണ് കാവശ്ശേരി ഈടുവെടിയാൽ ഷീജ നിവാസ് മോഹനന്‍റെ മകൻ ആദർശ് മോഹൻ (23), സുഹൃത്തായ കാസർകോട് ആഞ്ഞൂർ ആനന്ദാശ്രമം കാളിക്കടവ് ഉദയംകുന്നിൽ കെ. തമ്പാന്റെ മകൻ കെ. സാബിത്ത് (26) എന്നിവർ മരിച്ചത്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി ഔസേപ്പ് (50), ലോറി ഡ്രൈവർ ആന്ധ്രപ്രദേശ് കൃഷ്ണ സ്വദേശി അനിൽകുമാർ എന്നിവർക്കെതിരെ കുഴൽമന്ദം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story