Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:29 AM IST Updated On
date_range 10 Feb 2022 5:29 AM ISTവ്യാപാരിയെ മർദിച്ചതായി പരാതി
text_fieldsbookmark_border
ആനക്കര: വ്യാപാരിയെ കടയില്‍നിന്ന് വിളിച്ചിറക്കി മർദിച്ചതായി പരാതി. പടിഞ്ഞാറങ്ങാടിയിലെ സ്റ്റേഷനറി കടയുടമ കല്ലടത്തൂര്‍ സ്വദേശി വിഘ്നേശാണ് (28) പരാതിക്കാരന്‍. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ മൂന്ന് പേര്‍ കാറിലെത്തി വിഘ്നേശിനെ വിളിച്ച് പുറത്തിറക്കിയശേഷം മർദിക്കുകയായിരുന്നു. കാരണം അവ്യക്തമാണ്. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ തൃത്താല പൊലീസില്‍ പരാതി നല്‍കി. വ്യാപാരികൾ വൈകീട്ട് പടിഞ്ഞാറങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story