Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകളക്ടേഴ്സ് സ്കൂൾ...

കളക്ടേഴ്സ് സ്കൂൾ പദ്ധതി തുടങ്ങി

text_fields
bookmark_border
മങ്കര: കല്ലൂർ ഗവ. എൽ.പി സ്കൂളിൽ കളക്ടേഴ്സ് സ്കൂൾ പദ്ധതിക്ക് തുടക്കമായി. വിദ്യാർഥികൾ വീടുകളിൽനിന്ന്​ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സ്കൂളിലെ മിനി ബോട്ടിൽ ബൂത്തുകളിൽ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. ജില്ല ശുചിത്വ മിഷനാണ് 21,000 രൂപ വിലവരുന്ന നാല്​ മിനി ബോട്ടിൽ ബൂത്തുകൾ സ്കൂളിന്​ നൽകിയത്. ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ടി.ജി. അഭിജിത്ത്​ ഉദ്ഘാടനം നിർവഹിച്ചു. വാർഡ്​ അംഗം സുജിത് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് സി.എം. വസന്തകുമാരി. പഞ്ചായത്ത്​ അംഗങ്ങളായ വിനോദ് കുമാർ, രമേശ്, വി.ഇ.ഒ ബിന്ദു, പ്രധാനാധ്യാപിക ബേബിശ്യാമള, മാതൃസംഗമം പ്രസിഡന്റ് ഷീജ എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL 1 കല്ലൂർ ഗവ. എൽ.പി സ്കൂളിൽ ശുചിത മിഷൻ നടപ്പാക്കുന്ന കളക്ടേഴ്സ് സ്കൂൾ പദ്ധതി ജില്ല കോഓഡിനേറ്റർ ടി.ജി. അഭിജിത്ത്​ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story