Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലോകായുക്ത നിയമഭേദഗതി:...

ലോകായുക്ത നിയമഭേദഗതി: നിയമവിദഗ്ധനുമായി ഗവർണർ കൂടിയാലോചന നടത്തും

text_fields
bookmark_border
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച്​ ​ പ്രമുഖ നിയമവിദഗ്ധനുമായി ഗവർണർ കൂടിയാലോചന നടത്താൻ ഒരുങ്ങുന്നു. അഡീഷനൽ അഡ്വക്കറ്റ് ജനറൽ പദവി വഹിച്ചിരുന്ന നിയമവിദഗ്ധനുമായി മിക്കവാറും തിങ്കളാഴ്ചയായിരിക്കും കൂടിയാലോചന. നിയമഭേദഗതി ഓർഡിനൻസിന്റെ മുഴുവൻ നിയമവശങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് കരുതുന്നു. കേരളത്തിലെ ലോകായുക്തക്ക്​ മറ്റു സംസ്ഥാനങ്ങളിലില്ലാത്ത അധികാരങ്ങൾ ഉണ്ടെന്നത്​ ഗവർണർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അത്​ ഭരണഘടനാ വിരുദ്ധമാണെന്ന സർക്കാർ നിലപാട് ബോധ്യപ്പെട്ടാൽ നിയമഭേദഗതി ഓർഡിനൻസിന് ഗവർണർ അനുമതി നൽകും. അതിനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമോയെന്ന്​ അറിയേണ്ടതുണ്ട്​. ഭേദഗതി ഓർഡിനൻസിനെതിരെ പ്രതിപക്ഷം ഉന്നയിച്ച വാദങ്ങളും നിയമവശങ്ങളും ഇതോടൊപ്പം ഗവർണർക്ക്​ മുന്നിലുണ്ട്. വിദേശയാത്രക്കുശേഷം ഞായറാഴ്ച മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്​ ഭേദഗതിയുടെ ആവശ്യകത സംബന്ധിച്ച്​ നേരിട്ടോ ഫോണിലോ സംസാരിച്ച് ബോധ്യപ്പെടുത്താനായാൽ ഗവർണർ അംഗീകാരം നൽകിയേക്കുമെന്നാണ്​ സൂചന. ആവശ്യപ്പെട്ട വിശദീകരണം സർക്കാർ നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ ഗവർണർ നീട്ടിക്കൊണ്ടുപോകുന്നത്​ നിയമഭേദഗതിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയിൽനിന്നുള്ള സമീപനംകൂടി അറിയാനാണെന്ന്​ കരുതുന്നു. ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ നിയമസഭ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചേക്കുമെന്നതിനാൽ നിയമഭേദഗതി ഓർഡിനൻസിന്റെ കാര്യത്തിൽ അതിനു മുമ്പ്​ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ സർക്കാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story