Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:34 AM IST Updated On
date_range 4 Feb 2022 5:34 AM ISTകാളികടവ് പാലം എം.എൽ.എ സന്ദർശിച്ചു
text_fieldsbookmark_border
ചെർപ്പുളശ്ശേരി: തൂത പുഴക്ക് കുറുകെ കാറൽമണ്ണ കാളിക്കടവിലെ നിർദിഷ്ട പാല നിർമാണ സ്ഥലം പി. മമ്മിക്കുട്ടി എം.എൽ.എ സന്ദർശിച്ചു. പദ്ധതിക്കായി പുഴയുടെ ഇരുകരകളിലും അപ്രോച്ച് റോഡ് നിർമാണത്തിന് സ്ഥലം ലഭ്യമാകേണ്ടതുണ്ട്. ഇതിനായി പാലത്തിന്റെ ഇരുകരകളിലുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ചെർപ്പുളശ്ശേരി നഗരസഭ, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രതിനിധികളും പെരിന്തൽമണ്ണ എം.എൽ.എയും പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന വിപുലമായ യോഗം വിളിക്കുമെന്ന് എം.എൽ.എ പറഞ്ഞു. 2016ൽ എട്ടുകോടി വകയിരുത്തിയ പദ്ധതി ഇരുഭാഗത്തും അപ്രോച്ച് റോഡ് നിർമാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാകാത്തതിനെ തുടർന്ന് നിലക്കുകയായിരുന്നു. പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം ചെർപ്പുളശ്ശേരി നഗരസഭയെയും ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കും. 12 മീറ്റർ വീതിയും 120 മീറ്റർ നീളവുമുള്ളതാണ് പാലത്തിന്റെ മാതൃക. മലപ്പുറം ജില്ലയിലെ ആലിപ്പറമ്പിൽ 135 മീറ്ററും പാലക്കാട് ജില്ലയിലെ കാറൽമണ്ണ കാളികടവിൽ 75 മീറ്ററും അപ്രോച്ച് റോഡും ഇതിന്റെ ഭാഗമായി നിർമിക്കേണ്ടിവരും. ആലിപ്പറമ്പിൽ 35 സെന്റും കാറൽമണ്ണയിൽ 20 സെന്റും അടക്കം 55 സെന്റ് സ്വകാര്യ വ്യക്തികളുടെ സ്ഥലം വിനിയോഗിക്കേണ്ടിവരും. എം.എൽ.എയോടൊപ്പം ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ, പി.ഡബ്ല്യൂ.ഡി ഷൊർണൂർ സെക്ഷൻ ബ്രിഡ്ജ് അസിസ്റ്റൻറ് എൻജിനീയർ സൈറ, ഓവർസിയർ പ്രിൻസ്, നഗരസഭ കൗൺസിലർ വി. വിനോദ്, പി.ഡബ്ല്യൂ.ഡി മഞ്ചേരി സെക്ഷൻ ബ്രിഡ്ജ് അസിസ്റ്റൻറ് എൻജിനീയർ ഷമീർ ബാബു, ഓവർസിയർ രജിത എന്നിവരും പൊതുപ്രവർത്തകരും ഉണ്ടായിരുന്നു. Pew ch py 1 കാറൽമണ്ണ കാളിക്കടവ് നിർദ്ദിഷ്ട പാലത്തിന്‍റെ സ്ഥലം എം.എൽ.എ പി. മമ്മിക്കുട്ടി സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
