Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:33 AM IST Updated On
date_range 4 Feb 2022 5:33 AM ISTകാൽനൂറ്റാണ്ടിനിപ്പുറവും ഉദ്ഘാടനം കാത്ത് വിത്തു ശേഖരണ കേന്ദ്രം
text_fieldsbookmark_border
ലക്കിടി: കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഉദ്ഘാടനവും കാത്തുകിടക്കുകയാണ് ലക്കിടി തെക്കുമംഗലം ഏഴാം വാർഡിലെ വിത്ത് ശേഖരണ കേന്ദ്രം. 25 വർഷം മുമ്പ് വിത്ത് ശേഖരണത്തിന് വേണ്ടി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. നിർമാണം കഴിഞ്ഞിട്ട് വർഷങ്ങളേറെയായും കേന്ദ്രം പ്രവർത്തനം തുടങ്ങിയില്ല. സ്വകാര്യ വ്യക്തി സൗജന്യമായിട്ടാണ് അന്ന് സ്ഥലം നൽകിയത്. കെട്ടിടത്തിന്റെ വാതിലും ജനലും എല്ലാം നശിച്ച അവസ്ഥയിലാണ്. കെട്ടിട നമ്പറോ വൈദ്യുതിയോ ലഭിച്ചിട്ടില്ല. നിലവിൽ ജ്ഞാനോദയം എന്ന പേരുള്ള ക്ലബ് താൽക്കാലികമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കർഷകർക്ക് ഉപകാരപ്രദമായ കെട്ടിടമാക്കി മാറ്റണമെന്നാണ് കർഷകരുടെ ആവശ്യം. ചിത്രം : ലക്കിടി തെക്കു മംഗലത്തെ ഉദ്ഘാടനം കാത്തുകിടക്കുന്ന വിത്ത് ശേഖരണ കേന്ദ്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
