Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightദേശീയപാതയിലെ കവർച്ച; ...

ദേശീയപാതയിലെ കവർച്ച; ഒരു പ്രതി കൂടി പിടിയിൽ

text_fields
bookmark_border
പാലക്കാട്​: ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവരുന്ന സംഘത്തിലെ ഒരു പ്രതി കൂടി കസബ പൊലീസിന്‍റെ പിടിയിൽ. ചിറ്റൂർ സ്വദേശി അപ്പുക്കുട്ടൻ എന്ന ലാലുവാണ്​ (27) പിടിയിലായത്​. ഇയാൾ കവർച്ച നടത്തിയ ശേഷം ഒളിവിൽ പോകാൻ പ്രതികൾക്ക് സഹായം ചെയ്യുകയും ഇവർക്ക്​ സിംകാർഡുകൾ എടുത്ത് നൽകുകയും ചെയ്തതായി പൊലീസ്​ പറഞ്ഞു. ഡിസംബർ 15നായിരുന്നു സംഭവം. ദേശീയ പാതയിൽ പുതുശ്ശേരി ഫ്ലൈഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച് കാർ തടഞ്ഞുനിർത്തി ഡ്രൈവറേയും കൂട്ടാളിയേയും ആക്രമിച്ച് കാറും പണവും തട്ടിയെടുത്ത ശേഷം കാർ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച്​ കടക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ലാലുവിനെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. സി.സി.ടി.വിയും ​മൊബൈൽ ടവറുകളും കേ​​ന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതികളെ പൊലീസ്​ തിരിച്ചറിഞ്ഞത്​. പ്രതികളായ കോഴിപ്പാറ സ്വദേശി രവിയെയും, പത്തിരിപ്പാല കൊടക്കാട് സ്വദേശി നൗഷാദിനെയും, വണ്ടിത്താവളം കളപ്പുരചള്ള സ്വദേശി വിനോദിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് ഡിവൈ.എസ്.പിമാരായ പി.സി. ഹരിദാസ്​, ദേവസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്​ കേസന്വേഷിക്കുന്നത്. pew lalu ലാലു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story