Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോൽപ്പാടം-ഒലിപ്പാറ...

കോൽപ്പാടം-ഒലിപ്പാറ പാലം; കാത്തിരിപ്പ്​ നീളുന്നു

text_fields
bookmark_border
കോൽപ്പാടം-ഒലിപ്പാറ പാലം; കാത്തിരിപ്പ്​ നീളുന്നു
cancel
കാഞ്ഞിരപ്പുഴ: തെങ്കര പുഴക്ക് കുറുകെ കോൽപ്പാടം-ഒലിപ്പാറ പാലത്തിനുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് രണ്ട് പതിറ്റാണ്ടിന്‍റെ പഴക്കം. തെങ്കര-കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തുകളിലെ നിവാസികൾക്ക് തൊട്ടടുത്ത സ്ഥലമായ നരിയംകോട് എത്താൻ 12 കിലോമീറ്റർ ചുറ്റി യാത്ര ചെയ്യണം. നിലവിൽ തടയണയോടു കൂടിയ നടപ്പാലം ഈ സ്ഥലത്തുണ്ടെങ്കിലും രണ്ടടി മാത്രം വീതിയുള്ള നടപ്പാലത്തിൽ സുരക്ഷിതമായി കാൽനടയാത്ര പോലും പറ്റാത്ത സാഹചര്യമുണ്ട്. മഴക്കാലത്ത് പുഴയിൽ വെള്ളം ഉയർന്നാൽ ഈ ചെറിയ നടപ്പാലം ഉപയോഗിക്കാനാകില്ല. നിലവിലുള്ള പാലത്തിന് പകരം വീതി കൂടിയ വാഹനസഞ്ചാരത്തിനും ഉപകാരപ്രദമായ നിലയിൽ വലിയ പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം നിർമിക്കുന്നതിന് വൻ തുക ആവശ്യമായതിനാൽ വിഷയം എം.പിയുടെയും എം.എൽ.എയുടെയും ശ്രദ്ധയിൽപെടുത്താനാണ്​ ഇരു ഗ്രാമപഞ്ചായത്ത് അധികൃതരുടെയും തീരുമാനം. KL KD Kanjirapuzha കോൽപ്പാടം ഒലിപ്പാറയിലെ തടയണയോടു ചേർന്ന നടപ്പാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story