Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:38 AM IST Updated On
date_range 1 Feb 2022 5:38 AM ISTഇ. അഹമ്മദ് വിട വാങ്ങിയിട്ട് അഞ്ച് വർഷം
text_fieldsbookmark_border
മലപ്പുറം: മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന . 2017 ഫെബ്രുവരി ഒന്നിനായിരുന്നു അന്ത്യം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പുലർച്ച 2.15ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ലീഗിന്‍റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ച അദ്ദേഹം നിരവധി തവണ യു.എന്നിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയും ഒരുപാട് നയതന്ത്ര ഇടപെടലുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയായി രാജ്യാന്തര നയതന്ത്ര മേഖലയിൽ അറിയപ്പെട്ടു. അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ മികച്ച പങ്കുവഹിച്ചു. 25 വർഷം ലോക്സഭാംഗവും 18 വർഷം നിയമസഭാംഗവുമായിരുന്നു. 1967, 77, 80, 82, 87 വർഷങ്ങളിലാണ് നിയമസഭാംഗമായത്. 82 മുതൽ 87 വരെ സംസ്ഥാന വ്യവസായ മന്ത്രിയുമായിരുന്നു. 1991, 96, 98, 99, 2004, 2009, 2014 വർഷങ്ങളിലാണ് ലോക്സഭാംഗമായത്. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ 1.94 ലക്ഷത്തിന്‍റെ ഭൂരിപക്ഷത്തോടെയാണ് മലപ്പുറത്ത് നിന്ന് വിജയിച്ചത്. 2004ൽ ഒന്നാം യു.പി.എ സർക്കാറിൽ വിദേശകാര്യ സഹമന്ത്രിയും രണ്ടാം യു.പി.എ സർക്കാറിൽ റെയിൽവേ, വിദേശകാര്യം, മാനവ വിഭവശേഷി വകുപ്പുകളിൽ സഹമന്ത്രിയുമായിരുന്നു. പാർലമെന്റിന്റെ ഒട്ടേറെ സമിതികളിലും ദൗത്യസംഘങ്ങളിലും നയതന്ത്ര സംഘങ്ങളിലും പ്രധാന സ്ഥാനം വഹിച്ച അദ്ദേഹം 91 മുതൽ 2014 വരെയുള്ള കാലയളവിനിടെ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. mpg e ahamd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story