Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:30 AM IST Updated On
date_range 1 Feb 2022 5:30 AM ISTപന്നിയങ്കര ടോൾ പ്ലാസക്കു മുന്നിൽ വ്യാപാരികളുടെ പ്രതിഷേധം
text_fieldsbookmark_border
വടക്കഞ്ചേരി: പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യ പാസ് അനുവദിക്കാതെ ടോൾ പിരിവ് ആരംഭിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂനിറ്റിന്റെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ പ്ലാസക്കു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വാളയാറിലും പാലിയേക്കരയിലും പ്രവർത്തിക്കുന്ന ടോൾ പ്ലാസയിൽനിന്ന് വ്യത്യസ്തമായി പന്നിയങ്കര ടോൾ പ്ലാസ വടക്കഞ്ചേരി ടൗണിനു സമീപമായതിനാൽ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഏതുസമയവും ടോൾ പ്ലാസ കടന്നുപോകേണ്ട സ്ഥിതിയുണ്ട്. മുൻ മന്ത്രി കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ബോബൻ ജോർജ് അധ്യക്ഷത വഹിച്ചു. പി. ബാലമുരളി, വി.എ. അബ്ദുൽ കലാം, എ. ദാമോദരന്‍, സുരേഷ് വേലായുധൻ, എ. ജോസ്, പി.ജെ. ജോസ്, ജിജോ അറക്കൽ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
