Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 12:07 AM GMT Updated On
date_range 29 Jan 2022 12:07 AM GMTകന്നുകാലികൾ നടുറോഡിൽ; നട്ടംതിരിഞ്ഞ് വാഹന യാത്രക്കാർ
text_fieldsbookmark_border
പുതുനഗരം: കന്നുകാലികൾ നടുറോഡിൽ അലഞ്ഞുതിരിയുന്നത് വാഹനയാത്രക്കാരെ വലക്കുന്നു. 20ലധികം കാലികളാണ് രാപ്പകൽ ഭേദമന്യേ പാലക്കാട് -മീനാക്ഷിപുരം അന്തർ സംസ്ഥാന പാതയിൽ അലഞ്ഞുതിരിയുന്നത്. ഇതുകാരണം ആഴ്ചയിൽ 10 വാഹനാപകടങ്ങളെങ്കിലും നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്ര വാഹനയാത്രികരാണ് മിക്കപ്പോഴും അപകടത്തിൽ പെടുന്നത്. ഇറച്ചി വിൽപനക്കാരാണ് കന്നുകാലികളെ അലത്തുതിരിയാൻ വിടുന്നതിൽ കൂടുതലും. നാട്ടുകാരുടെ പരാതിയെ തുടർന്ന് പുതുനഗരം പൊലീസ് ഇവരെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. റോഡിൽ അലയാൻ വിടുന്ന കന്നുകാലികളെ പിടിച്ചുകെട്ടി നിയമ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. PEW-KLGD പുതുനഗരം ടൗണിൽ റോഡിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story