Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാലിന്യം തള്ളലിൽ...

മാലിന്യം തള്ളലിൽ പൊറുതിമുട്ടി വെള്ളിനേഴി

text_fields
bookmark_border
കഴിഞ്ഞദിവസം ലോഡുകണക്കിന് കക്കൂസ് മാലിന്യമാണ് പ്രദേശത്ത് തള്ളിയത് ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്തിലെ കുളക്കാടൻ മലയടിവാരം. കഴിഞ്ഞ ദിവസം ലോഡുകണക്കിന് കക്കൂസ് മാലിന്യമാണ് പ്രദേശത്ത് തള്ളിയത്. മലമ്പള്ള ഭാഗത്താണ് മാലിന്യം തള്ളുന്ന മാഫിയ പിടിമുറുക്കിയിരിക്കുന്നത്. പാതയിൽ ഒരു കിലോമീറ്ററോളം ദൂരം ആളൊഴിഞ്ഞ പ്രദേശമാണ്. ഇത്​ മാലിന്യം തള്ളുന്നവർക്ക്​ സഹായകമാവുകയാണ്​. കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ ഒഴുകി സമീപത്തെ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഇടതു കനാലിന്റെ ഉപകനാലിലാണ് എത്തുന്നത്. പ്രധാന കനാലിൽ വെള്ളം തുറന്നു വിടുമ്പോൾ ഉപകനാൽ വഴിയാണ് അടക്കാപുത്തൂർ, കുറുവട്ടൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എത്തുക. ഇങ്ങനെ ഉപകനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം കുടിവെള്ളത്തിനും മറ്റുമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇത്​ ആരോഗ്യ പ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമാവുന്നു. മലമ്പള്ള പ്രദേശത്തിന് താഴെയുള്ള വീടുകളിലേക്കും കക്കൂസ് മാലിന്യം ഒഴുകിയെത്തിയിട്ടുണ്ട്. കിണറുകളിലും മറ്റും മാലിന്യം കലർന്നതായും പരാതിയുണ്ട്. ഇതര ജില്ലകളിൽനിന്ന് പോലും വലിയ ടാങ്കർ ലോറികളിൽ കക്കൂസ് മാലിന്യം തള്ളാൻ ഇവിടെയെത്തുന്നുണ്ട്. മുണ്ടൂർ, തൂത പാതയിൽ അടക്കാപുത്തൂർ മൈതാനത്തിന് സമീപമാണ് മുമ്പ്​ മാലിന്യം തള്ളിയിരുന്നത്. എന്നാൽ, പാത നവീകരിച്ച ശേഷം ഇത്​ മലമ്പള്ള ഭാഗത്തേക്ക്​ മാറി. കക്കൂസ് മാലിന്യത്തിന്​ പുറമെ അറവു മാലിന്യവും ഹോട്ടൽ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ളവയാണ് ലോഡുകണക്കിന്​ തള്ളുന്നത്. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത്​ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡിൽ പ്രദേശം കാമറ നിരീക്ഷണത്തിലാണെന്ന്​ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പേരിന്​ പോലും കാമറ സ്ഥാപിക്കാൻ വനം വകുപ്പിനോ ഗ്രാമപഞ്ചായത്തിനോ സാധിച്ചിട്ടില്ല. മുന്നറിയിപ്പ് ബോർഡിന്റെ അടുത്തുതന്നെയാണ് മാലിന്യം കൂടുതൽ തള്ളിയിരിക്കുന്നത്. മാലിന്യം തള്ളുന്നവരെ പിടികൂടാൻ ജനകീയ സമിതികൾ രൂപവത്​കരിച്ച് കാവൽ ഏർപ്പെടുത്തുമെന്ന തീരുമാനവും നടപ്പായിട്ടില്ല. താലപ്പൊലി ആഘോഷിച്ചു ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിന്റെ കീഴേടമായ കല്ലുവഴി മേക്കാംകാവ് അയ്യപ്പ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു. കോവിഡ് വ്യാപനം മൂലം ആഘോഷം ചടങ്ങുകളിൽ മാത്രമൊതുക്കി. മേളം, തായമ്പക എന്നിവയുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story