Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:28 AM IST Updated On
date_range 29 Jan 2022 5:28 AM ISTമങ്കര റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കാത്തതിൽ പ്രതിഷേധം
text_fieldsbookmark_border
പത്തിരിപ്പാല: മങ്കര റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാത്തതിൽ പ്രതിഷേധം. കോവിഡിന്റെ പേരുപറഞ്ഞ് ഒരു പാസഞ്ചർ ട്രെയിൻ പോലും മങ്കരയിൽ നിർത്തുന്നില്ല. എന്നാൽ, ലക്കിടിയിലും പറളിയിലും നിർത്തുന്നുമുണ്ട്. മങ്കരയിൽ സ്റ്റോപ് ഇല്ലാത്തതു കാരണം തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പോകേണ്ട നിരവധി യാത്രക്കാർ ഒന്നര വർഷമായി ദുരിതം പേറുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ചന്ദ്രിക അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ, ശംസുദ്ദീൻ മാങ്കുറുശി, വി.കെ. അയ്യൂബ്, രമേശ്, പങ്കജം എന്നിവർ സംസാരിച്ചു. ആയിരത്തോളം ഒപ്പ് ശേഖരിച്ച് വി.കെ. ശ്രീകണ്ഠൻ എം.പി മുഖേന ഡിവിഷനൽ മാനേജർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. തുടർന്ന് ഒപ്പ് ശേഖരണവും നടന്നു. ചിത്രം - PEW PTPL- മങ്കരയിൽ പാസഞ്ചർ ട്രെയിൻ നിർത്താത്തതിൽ പ്രതിഷേധിച്ച് സ്റ്റേഷന് മുന്നിൽ നാട്ടുകാർ നടത്തിയ സമരം പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
