Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉദ്ഘാടനം കഴിഞ്ഞ മങ്കര...

ഉദ്ഘാടനം കഴിഞ്ഞ മങ്കര കോട്ടയിലെ പകൽവീട് നോക്കുകുത്തി

text_fields
bookmark_border
ഉദ്ഘാടനം കഴിഞ്ഞ മങ്കര കോട്ടയിലെ പകൽവീട് നോക്കുകുത്തി
cancel
വൈദ്യുതി കണക്‌ഷൻ ഇല്ലാതെയാണ് ഉദ്ഘാടനം ചെയ്തത് മങ്കര: കൊട്ടിഘോഷിച്ച്‌ ഉദ്ഘാടനം നടത്തിയ മങ്കര കോട്ടയിലെ പകൽവീട് ഒന്നര വർഷം പിന്നിട്ടിട്ടും തുറന്ന് പ്രവർത്തിക്കാനായില്ല. കെട്ടിടവും പരിസരവും കാടുമൂടി ഇഴജന്തുക്കളുടേയും സാമൂഹികവിരുദ്ധരുടേയും താവളവുമായി. 2019-20 വർഷത്തെ വികസന ഫണ്ട് ഉപയോഗിച്ചാണ് സി.പി.എം ഭരണസമതി പദ്ധതി പൂർത്തീകരിച്ചത്. ലക്ഷങ്ങൾ മുടക്കി നിർമിച്ചതല്ലാതെ ഒരു പ്രയോജനവും ഇല്ലാതെ നോക്കുകുത്തിയായി നിൽപ്പാണ്​ കെട്ടിടമെന്ന്​ നാട്ടുകാർ പറയുന്നു. വൈദ്യുതി കണക്‌ഷൻ ഇല്ലാതെയാണ് ഉദ്ഘാടനം നടന്നത്. നിർധനരായ വയോജനങ്ങൾക്ക് ഇരിക്കാനും സമയം ചെലവഴിക്കാനുമായിട്ടാണ് പകൽ വീട് സ്ഥാപിച്ചത്. ഈ മാസം തന്നെ തുറന്നു പ്രവർത്തിക്കാൻ നടപടിയെടുക്കുമെന്നും സായം പ്രഭ പദ്ധതിയിലുൾപ്പെടുത്തി ഇതിലേക്ക് വേണ്ട ഉപകരണങ്ങൾ ഉടൻ നൽകി പ്രവർത്തന യോഗ്യമാക്കുമെന്നും പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് 'മാധ്യമത്തോട് പറഞ്ഞു. ഉടൻ വൈദ്യുതി എത്തിക്കാനും നടപടി തുടങ്ങുമെന്നും അറിയിച്ചു. PE WPTPL 1 ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷമായിട്ടും പ്രവർത്തിക്കാത്ത മങ്കരയിലെ പകൽവീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story