Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightശുദ്ധജല വിതരണ...

ശുദ്ധജല വിതരണ പദ്ധതികളുടെ വൈദ്യുതി ബിൽ തർക്കം; കമ്മറ്റിയുമായി ചെർപ്പുളശ്ശേരി നഗരസഭ

text_fields
bookmark_border
ശുദ്ധജല വിതരണ പദ്ധതികളുടെ വൈദ്യുതി ബിൽ തർക്കം: കമ്മിറ്റിയുമായി ചെർപ്പുളശ്ശേരി നഗരസഭ ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി നഗരസഭയിലെ 14 തനത് ശുദ്ധജല വിതരണ പദ്ധതികളുടെ വൈദ്യുതി ബിൽ അടക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തിലെ വിവരങ്ങൾ ശേഖരിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ വിഷ്ണു അഞ്ചംഗ സമിതിക്ക് നേതൃത്വം നൽകും. ജലവിതരണ പദ്ധതികളുടെ ഉപഭോക്തൃസമിതി വൈദ്യുതി ബിൽ അടക്കണമെന്ന് ഉദ്യോഗസ്ഥരും ചെയർമാനും അറിയിച്ചിരുന്നു. വൈദ്യുതി വകുപ്പ്​ ഉദ്യോഗസ്ഥർ ചില പദ്ധതികളുടെ വൈദ്യുതി കണക്​ഷൻ വിച്ഛേദിച്ചത് തർക്കത്തിന് കാരണമായിരുന്നു. നഗരസഭ ഇടപ്പെട്ട് താൽക്കാലികമായി കണക്​ഷൻ പുനഃസ്ഥാപിക്കുകയായിരുന്നു. കൗൺസിൽ യോഗത്തിൽ ചെയർമാൻ പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. 38 അജണ്ടകളും സപ്ലിമൻെററി അജണ്ടകളും ചർച്ച ചെയ്തു. ജനകീയ ഹോട്ടലിലേക്ക് പഴയ കമ്യൂണിറ്റി ഹാളിലുണ്ടായിരുന്ന ചെമ്പ്, ഉരുളി, മറ്റു സാമഗികൾ എന്നിവ കൈമാറിയ വിഷയത്തിൽ യു.ഡി.എഫ് അംഗങ്ങളുടെ പരാമർശം വാക്​തർക്കത്തിന് കാരണമായി. കൈമാറിയ ഉപകരണങ്ങൾ സ്ഥലത്തുനിന്ന് മാറ്റിയതായി യു.ഡി.എഫിനെതിരെ അന്ന് ഉന്നയിച്ച ആരോപണങ്ങൾ തെറ്റായിരുന്നെന്ന് സൂചിപ്പിച്ചപ്പോഴാണ് തർക്കമുണ്ടായത്. സുപ്രധാന ചർച്ചകളിൽ പഴയ രാഷ്ട്രീയ ആരോപണ പ്രത്യോരോപണങ്ങളിൽ സമയം കളയുന്ന പ്രവണത ഉപേക്ഷിക്കണമെന്ന് വെൽഫെയർ അംഗം പി. അബ്ദുൽ ഗഫൂർ പറഞ്ഞു. വൈസ് ചെയർമാൻ സഫ്ന പാറക്കൽ, കെ.എം. ഇസ്ഹാഖ്, പി. അബ്ദുൽ ഗഫൂർ, ശ്രീലജ വാഴക്കുന്നത്ത്, സൗമ്യ, സാദിഖ് ഹുസൈൻ, മൊയ്തീൻ കുട്ടി, ഷഹനാസ്ബാബു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story