Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാത്തൂരിൽ ശുദ്ധജല...

മാത്തൂരിൽ ശുദ്ധജല വിതരണം അവതാളത്തിൽ

text_fields
bookmark_border
മാത്തൂർ: വേനലിന്‍റെ ആദ്യവാരങ്ങളിൽ തന്നെ മാത്തൂർ പഞ്ചായത്തിൽ ശുദ്ധജലം എത്തുന്നില്ലെന്ന് വ്യാപക പരാതി. പഞ്ചായത്തിലെ 14-ാം വാർഡിൽ ചെങ്ങണിയൂർകാവ് പ്രദേശത്താണ് ഗാർഹിക കണക്ഷൻ എടുത്തവർക്ക് പൈപ്പുകളിൽ വെള്ളം എത്തുന്നില്ലെന്ന് പരാതി ഉയർന്നിട്ടുള്ളത്. ആഴ്ചകളോളമായി ഇവിടെ വെള്ളം എത്തി​യിട്ടെന്ന്​ നാട്ടുകാർ പറയുന്നു. ജലവിതരണത്തിൽ അപാകതയുണ്ടെങ്കിൽ പരിഹരിക്കുമെന്നും അപൂർവം ചില ഗുണഭോക്താക്കൾ ശുദ്ധജലം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്തധികൃതർ അറിയിച്ചു. ചില ഉപഭോക്താക്കൾ ആവശ്യമായ വെള്ളം ശേഖരിച്ചു കഴിഞ്ഞാൽ തൊടിയിലെ തെങ്ങിൻ ചുവട്ടിലേക്കും മരങ്ങളുടെ ചുവട്ടിലേക്കും പൈപ്പ് തുറന്നിടുകയാണെന്നും ഇതാണ്​ നിലവിൽ ജലവിതരണം സുഗമമാക്കുന്നതിന്​ വെല്ലുവിളിയാവുന്നതെന്നും പഞ്ചായത്ത് ഭരണസമിതി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story