Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅധികൃതരുടെ...

അധികൃതരുടെ സംരക്ഷണമില്ല; പോക്​സോ ഇരകളുടെ ആത്മഹത്യ കൂടുന്നു

text_fields
bookmark_border
പല​ കേസുകളിലും എഫ്​.ഐ.ആർ ദുർബലം കെ.എം.എം. അസ്​ലം മലപ്പുറം: അധികൃതരുടെ അവഗണന കാരണം പോക്സോ കേസ്​ ഇരകളുടെ ആത്മഹത്യ കൂടുന്നു. ഇരകൾക്ക്​ കൗൺസലിങ്​, സുരക്ഷ എന്നിവ ഒരുക്കുന്നതിലെ വീഴ്ചകളാണ്​​ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നത്​. സംസ്ഥാനത്ത്​ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ കണക്ക്​ ലഭ്യമാണെങ്കിലും പോക്​സോ കേസുകളിലെ ഇരകൾ ആത്മഹത്യ ചെയ്ത കണക്കുകൾ ലഭ്യമല്ല. വള്ളിക്കുന്നിൽ കഴിഞ്ഞ ദിവസമാണ്​ പോക്​സോ കേസ്​ ഇര ആത്മഹത്യ ചെയ്തത്​. പത്തനംതിട്ടയിലെ 16കാരിയുടെയും മുമ്പ്​ വാളയാറിലെ രണ്ട്​ കുട്ടികളുടെയും ആത്മഹത്യയും ഇതേ ഗണത്തിൽ ഉ​ൾപ്പെടും. പോക്സോ കേസ്​ രജിസ്റ്റർ ചെയ്താൽ പൊലീസ്​ തയാറാക്കുന്ന എഫ്​.ഐ.ആർ പലപ്പോഴും ദുർബലമാണെന്ന്​ ബാലാവകാശ സംരക്ഷണ പ്രവർത്തകർ പറയുന്നു. ഇര സ്വന്തം വീട്ടിൽ സുരക്ഷിതമാണോ എന്ന്​ അന്വേഷിക്കാനും സാമൂഹിക -സാമ്പത്തിക ചുറ്റുപാട്​ മനസ്സിലാക്കാനും സാമൂഹിക അന്വേഷണം നടത്തുന്നില്ല​. ഈ റിപ്പോർട്ടില്ലാതെയാണ്​​ പലപ്പോ​ഴും എഫ്​.ഐ.ആർ തയാറാക്കുന്നത്​. പോക്സോ കേസ്​ രജിസ്റ്റർ ചെയ്താൽ ഇരയെ ശിശുക്ഷേമ സമിതിയുടെ മുന്നിൽ സാമൂഹിക അന്വേഷണ റിപ്പോർട്ടുമായി ​പൊലീസ്​ ഹാജറാക്കണം. തുടർന്ന്​ കൗൺസലിങ്​, സംരക്ഷണ ചുമതല എന്നിവ ഒരുക്കേണ്ടത്​ ജില്ല ശിശു സംരക്ഷണ യൂനിറ്റ്​ (ഡി.സി.പി.യു) ശിശുക്ഷേമ സമിതിക്ക്​ (സി.ഡബ്ല്യു.സി) നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്​. കുട്ടിയുടെ സംരക്ഷണം സ്വന്തം വീട്ടിൽ ദുർബലമാണെങ്കിൽ സംരക്ഷണ കേന്ദ്രത്തിലേക്ക്​ മാറ്റണം. അവിടെ കൗൺസലറുടെ സഹായം ഒരുക്കണം. എന്നാൽ, പലപ്പോഴും ജില്ല ശിശു സംരക്ഷണ യൂനിറ്റ് നൽകുന്ന റിപ്പോർട്ടിൽ​ ഇരയെ സ്വന്തം വീട്ടിലേക്ക്​ മാറ്റാനുള്ള ശിപാർശയാണ്​ നൽകുന്നത്​. വള്ളിക്കുന്ന്​ സംഭവത്തിലെ ഇര​ സ്വന്തം വീട്ടിൽ സുരക്ഷിതമല്ലെന്ന്​ മാതാവ്​ അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന്​ നടപടിയുണ്ടായില്ല.​ ഇവർ നേരത്തേ ആത്മഹത്യക്ക്​ ശ്രമിച്ച്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. സുരക്ഷ നൽകാൻ അർഹതയുണ്ടായിട്ടും കോഴിക്കോട്​ ജില്ല ചൈൽഡ്​ പ്രൊട്ടക്​ഷൻ യൂനിറ്റ്​ ജാഗ്രത പുലർത്തിയില്ല. അഡ്വ. ആർ. സന്ധ്യ (ബാലാവകാശ കമീഷൻ, മുൻ അംഗം) പരിരക്ഷ ഒരുക്കുന്നതിലും ഇടപെടുന്നതിലും സംവിധാനം പരാജയപ്പെടുന്നതാണ് ഇരകളുടെ ആത്മഹത്യ വർധിക്കാൻ കാരണം. ബാലാവകാശം സംരക്ഷിക്കാൻ ജില്ല ശിശു സംരക്ഷണ യൂനിറ്റ്​, ശിശുക്ഷേമ സമിതി ഉൾപ്പെടെ നിരവധി സംവിധാനങ്ങളുണ്ട്​. ഇവ കാര്യക്ഷമമായി ഇടപെടണം. ​ പി.ഇ. ഉഷ (കേരള മഹിള സമഖ്യ സൊസൈറ്റി, മുൻ ഡയറക്ടർ) വള്ളിക്കുന്ന്​ സംഭവത്തിൽ സംവിധാനത്തിന്‍റെ പരാജയമല്ല സംവിധാനംതന്നെ കുട്ടിക്ക്​ എതിരായിരുന്നു എന്നാണ്​ കരുതേണ്ടത്​. ജില്ല ശിശു സംരക്ഷണ യൂനിറ്റ്​, ശിശുക്ഷേമ സമിതി എന്നിവക്കെതിരെ കേസ്​ എടുക്കണം. മാതാവ്​ നിരവധി തവണ സുരക്ഷിത സ്ഥലത്തേക്ക്​ മകളെ മാറ്റണമെന്ന്​ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story