Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:30 AM IST Updated On
date_range 24 Jan 2022 5:30 AM ISTപറമ്പിക്കുളം കടുവ സങ്കേതത്തിലെ എട്ട് വാഹനങ്ങൾ കട്ടപുറത്ത്
text_fieldsbookmark_border
പറമ്പിക്കുളം കടുവ സങ്കേതത്തിലെ എട്ട് വാഹനങ്ങൾ കട്ടപ്പുറത്ത് പറമ്പിക്കുളം: കടുവ സങ്കേതത്തിൽ എട്ട് വാഹനങ്ങൾ കട്ടപ്പുറത്തുനിന്ന് മോചനത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ. പറമ്പിക്കുളത്ത് ചുങ്കം റേഞ്ച് പരിധിയിലാണ് രണ്ട് വർഷമായി ജീപ്പ് ഉൾപ്പെടെ കട്ടപ്പുറത്തായത്. വിനോദ സഞ്ചാരികൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മിനി ബസ്, ഒരു കാർ, രണ്ട് ബുള്ളറ്റ് ബൈക്കുകൾ എന്നിവ അറ്റകുറ്റപ്പണി മുടങ്ങിയതോടെ കട്ടപ്പുറത്താവുകയായിരുന്നു. ഇവ വിറ്റ് പുതിയവ വാങ്ങാനുള്ള അനുമതി വൈകുന്നതിനാൽ പലതും തുരുമ്പിച്ച് നശിക്കുകയാണ്. ചുങ്കം റേഞ്ചിലെ ഏക വാഹനം കട്ടപ്പുറത്തായതിനാൽ പറമ്പിക്കുളം ചുങ്കം റേഞ്ച് ഓഫിസിൽനിന്ന് വനം ഉദ്യോഗസ്ഥർക്ക് തേക്കടി സ്റ്റേഷനിലേക്ക് എത്തണമെങ്കിൽ വനാന്തരത്തിലൂടെ സർവിസ് നടത്തുന്ന ആദിവാസികൾക്കുള്ള മറ്റു വാഹനങ്ങളെയോ ഡി.എഫ്.ഒ ഓഫിസിലെ വാഹനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ആനകൾ കൂടുതലുള്ള സേത്തുമട-തേക്കടി റോഡിലും തേക്കടി-കുരിയാർകുറ്റി റോഡിലും സഞ്ചരിക്കുന്ന ആദിവാസികൾക്ക് അത്യാഹിതം സംഭവിച്ചാൽ ഉദ്യോഗസ്ഥർ ഓടിയെത്തേണ്ട വാഹനം കട്ടപ്പുറത്തായത് ആദിവാസികൾക്കും ദുരിതമായി. പത്ത് മിനി ബസുകൾ ഉള്ള പറമ്പിക്കുളം കടുവ സങ്കേതത്തിൽ വിനോദയാത്രക്ക് എത്തുന്നവരെ വനാന്തര പാക്കേജുകളിൽ കൊണ്ടുപോകാനുള്ള മൂന്ന് മിനി ബസുകളും കാലാവധി തെറ്റിയതിനാൽ തിരക്കുള്ള സീസണുകളിൽ വിനോദയാത്രികർ വാഹനങ്ങൾക്ക് കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. ആനപ്പാടി, പറമ്പിക്കുളം ജങ്ഷൻ മറ്റു റേഞ്ച് കേന്ദ്രങ്ങളിൽ വേഗത്തിൽ പരിശോധന നടത്താൻ അനുവദിച്ച രണ്ട് ബുള്ളറ്റുകളും കട്ടപ്പുറത്താണ്. കൊല്ലങ്കോട് റേഞ്ചിലെ തേക്കടി സ്റ്റേഷനിലും റേഞ്ചിലുമുള്ള വാഹനങ്ങളുടെയും കാലാവധി കഴിഞ്ഞിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ വേഗത്തിൽ എത്തിച്ചേരാനായി അനുവദിച്ച വാഹനങ്ങൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പറമ്പിക്കുളം കടുവ സങ്കേതത്തിലും കൊല്ലങ്കോട് റേഞ്ചിലുമുള്ള വനം വകുപ്പിലെ വാഹനങ്ങൾ പ്രവർത്തനസജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. PEW-KLGD: പറമ്പിക്കുളം ചുങ്കം റേഞ്ചിലെ പ്രവർത്തനരഹിതമായ ജീപ്പ് തേക്കടി സ്റ്റേഷനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
