Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:29 AM IST Updated On
date_range 24 Jan 2022 5:29 AM ISTകോട്ടോപ്പാടത്ത് സ്പെഷൽ കെയർ സെന്‍റർ തുടങ്ങി
text_fieldsbookmark_border
അലനല്ലൂർ: സമഗ്ര ശിക്ഷ കേരളയുടെയും മണ്ണാർക്കാട് ബി.ആർ.സിയുടെയും നേതൃത്വത്തിൽ മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്കായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ സ്പെഷൽ കെയർ സെന്‍റർ പ്രവർത്തനം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ.ടി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് കെ. നാസർ ഫൈസി, പ്രധാനാധ്യാപിക എ. രമണി, പ്രിൻസിപ്പൽ പി. ജയശ്രീ, റഷീദ് കല്ലടി, പി. ശ്യാമപ്രസാദ്, ഹമീദ് കൊമ്പത്ത്, സ്പെഷൽ എജുക്കേറ്റർമാരായ എം. സുലോചന, സരിത എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പരിധിയിലെ പൊതുവിദ്യാലയങ്ങളിലെ പ്രത്യേക പരിഗണന ആവശ്യമുള്ള മുഴുവൻ ഭിന്നശേഷികുട്ടികൾക്കും സ്പെഷൽ എജുക്കേറ്റർമാരുടെ സേവനം, വിവിധ കാറ്റഗറി ഭിന്നശേഷി വിദ്യാർഥികൾക്ക് അനുയോജ്യമായ പഠനോപകരണങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള അക്കാദമിക പിന്തുണ, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികൾക്ക് അക്കാദമികവും നൈപുണി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാനുള്ള രക്ഷാകർതൃ ശാക്തീകരണം തുടങ്ങിയവ സ്പെഷൽ കെയർ സെന്‍ററർ മുഖേന നടപ്പാക്കും. PEW ALN 2 Special care center: കോട്ടോപ്പാടം കെ.എ.എച്ച്.എസിൽ സ്പെഷൽ കെയർ സെന്‍റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അക്കര ജസീന ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
