Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകണ്ണനൂർകടവ് താൽക്കാലിക...

കണ്ണനൂർകടവ് താൽക്കാലിക പാതയിൽ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു

text_fields
bookmark_border
കണ്ണനൂർകടവ് താൽക്കാലിക പാതയിൽ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു
cancel
പല്ലശ്ശന: കൊല്ലങ്കോട്-കുനിശേരി റോഡിൽ കണ്ണനൂർകടവ് ഗായത്രിപ്പുഴക്ക്​ കുറുകെ നിർമിച്ച താൽക്കാലിക പാതയിൽ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു. എറണാകുളത്തുനിന്ന്​ സേല​ത്തേക്ക് പ്ലൈവുഡുമായി വന്ന ലോറിയാണ് ചെറുവാഹനങ്ങൾ കടക്കുന്നതിനായി മണ്ണുപയോഗിച്ച് നിർമിച്ച പാതയിൽ ശനിയാഴ്ച പുലർച്ച മൂന്നോടെ അകപ്പെട്ടത്. കണ്ണനൂർകടവ് പാലം പൊളിച്ച് പുതിയ പാലം നിർമിക്കുന്നതിന്‍റെ ഭാഗമായാണ് താൽക്കാലിക മണ്ണ് പാത നിർമിച്ചത്. ഭാരം കൂടുതലുള്ള ലോറിയുടെ ചക്രങ്ങൾ മണ്ണിൽ താഴ്ന്ന്​ ഗതാഗതം പൂർണമായി സ്തംഭിച്ചു. ശനിയാഴ്ച രാത്രി ഏഴരക്കും ലോറി പുറത്തെടുക്കാൻ ക്രെയിൻ ഉപയോഗിച്ചുള്ള ശ്രമം തുടർന്നു. PEW-KLGD കണ്ണനൂർകടവിൽ താൽക്കാലിക പാതയിൽ കുടുങ്ങിയ ലോറി കരക്കെത്തിക്കാൻ യന്ത്രസഹായത്താൽ ശ്രമം നടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story