Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപറക്കുളത്തെ കടക്ക്...

പറക്കുളത്തെ കടക്ക് നേരെ അക്രമണം

text_fields
bookmark_border
ഫർണിച്ചറുകളും ബോര്‍ഡുകളും നശിപ്പിച്ചു ആനക്കര: പറക്കുളത്തെ വ്യാപാരസ്ഥാപനത്തിന് നേരെ ആക്രമണം നടന്നതായി പരാതി. അരിക്കാട് റോഡിലെ ഉണക്കമീന്‍ വ്യാപാര സ്ഥാപനത്തിന് നേരെ കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് ആക്രമണമുണ്ടായത്. കടയുടെ തൊട്ടടുത്ത വീട്ടുകാർ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അക്രമികൾ കട നശിപ്പിക്കുന്നത് കണ്ടത്. സ്ഥാപനത്തിന്‍റെ മുന്നിലെ ഫർണിച്ചറുകളും ബോര്‍ഡുകളും നശിപ്പിച്ചു. കല്ലടത്തൂർ സ്വദേശിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണിത്. സ്ഥിരമായി നിരവധി ലോറികൾ മണ്ണുമായി പോകുമ്പോൾ പൊടിപടലങ്ങൾ കടയിലേക്ക് വരുന്നത്​ മൂലമുള്ള ബുദ്ധിമുട്ടിനെതിരെ കടയുടമ പ്രതികരിച്ചിരുന്നു. ഇതാവാം ആക്രമണത്തിന് പ്രചോദനമായതെന്നാണ് കടയുടമ പറയുന്നത്. സംഭവത്തില്‍ ഉടമയുടെ പരാതിയില്‍ തൃത്താല പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story