Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 5:29 AM IST Updated On
date_range 23 Jan 2022 5:29 AM ISTമകനെ കാത്തുനിൽക്കാതെ ശബരിമുത്തു യാത്രയായി
text_fieldsbookmark_border
മുതലമട: മകനെ കാത്തുനിൽക്കാതെ ശബരിമുത്തു (52) യാത്രയായി. കഴിഞ്ഞ ആഗസ്റ്റ് 30ന് രാത്രി ചപ്പക്കാട് ലക്ഷംവീട് കോളനിയിൽനിന്ന് കാണാതായ സാമുവലിന് (സ്റ്റീഫൻ -28) വേണ്ടിയുള്ള തിരച്ചിൽ 145 ദിവസം കടക്കുമ്പോഴാണ് അച്ഛൻ മാരിമുത്തു രോഗബാധിതനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ച മരിച്ചത്. ചപ്പക്കാട് ആദിവാസി കോളനിയിൽനിന്നാണ് സാമുവൽ, അയൽവാസിയും സുഹൃത്തുമായ മുരുകേശൻ (28) എന്നിവരെ കാണാതായത്. സാമുവൽ ജോലി ചെയ്തിരുന്ന ചപ്പക്കാട്ടിലെ തോട്ടം ഭാഗത്തേക്ക് ഇരുവരും പോകുന്നത് നാട്ടുകാർ കണ്ടതായി കൊല്ലങ്കോട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സാമുവൽ ഉപയോഗിച്ചിരുന്ന ഫോൺ അന്നുരാത്രി 10.30 മുതൽ ഓഫായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം ഫലവത്തായിരുന്നില്ല. തുടർന്ന്, പൊലീസ് നായെ ഉപയോഗിച്ച് സ്വകാര്യ തോട്ടങ്ങളിലും വനപ്രദേശത്തും പരിശോധന നടത്തിയിരുന്നു. മണ്ണിനടിയിലുള്ള മൃതശരീരം തിരിച്ചറിയാൻ ശേഷിയുള്ള ബെൽജിയം ഇനം നായുടെ പരിശോധനയിലും തുമ്പൊന്നും ലഭിച്ചില്ല. ഡ്രോൺ പറത്തിയും വനം വകുപ്പിനൊപ്പം വനത്തിലും സ്വകാര്യ തോട്ടങ്ങളിലും തിരച്ചിൽ നടത്തിയും പൊലീസ് ശ്രമം തുടർന്നു. അഗ്നിരക്ഷ സേന ദിവസങ്ങളോളം ചപ്പക്കാട് മേഖലയിലെ തോട്ടങ്ങളിലെ കൊക്കർണികൾ, കിണറുകൾ എന്നിവയിൽ പാതാളവരണ്ടി ഉൾപ്പെടെയുള്ളവകൊണ്ട് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 60 ദിവസം പിന്നിട്ടിട്ടും ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ തുമ്പൊന്നും ലഭിക്കാത്തതിനെ തുടർന്ന് യുവാക്കളെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി. സുന്ദരന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘം രണ്ടരമാസം കഴിഞ്ഞും തുടരന്വേഷണം എങ്ങുമെത്താതെ നീളുന്നതിനിടെയാണ് മാരിമുത്തുവിന്‍റെ മരണം. മകനെ ജീവനോടെ കണ്ടെത്തുമെന്ന മാരിമുത്തുവിന്‍റെയും ഭാര്യ പാപ്പാത്തിയുടെയും വലിയ പ്രതീക്ഷയാണ് മാരിമുത്തുവിന്‍റെ മരണശേഷവും ബാക്കി നിൽക്കുന്നത്. PEW-KLGD സാമുവലിന് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്ന പ്രദേശത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരിമുത്തുവും ഭാര്യ പാപ്പാത്തിയും. ഇൻസെറ്റിൽ സ്റ്റീഫൻ (ഫയൽ ചിത്രം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
