Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 5:36 AM IST Updated On
date_range 22 Jan 2022 5:36 AM ISTപാതയോരങ്ങളിൽ ചൂരൽ ഉൽപന്നങ്ങളുമായി ആന്ധ്ര സംഘമെത്തി
text_fieldsbookmark_border
കോട്ടായി: മഴക്ക് ശമനം വന്നാൽ പാതയോരങ്ങളിൽ ചൂരൽ ഉൽപന്നങ്ങളുമായി സ്ഥാനം പിടിക്കാറുള്ള ആന്ധ്ര സ്വദേശികൾ പതിവുപോലെ ഇത്തവണയും എത്തി. കോട്ടായി-കുഴൽമന്ദം പാതയോരത്ത് നിർമാണത്തിലും രൂപത്തിലും വൈവിധ്യം നിറഞ്ഞ കലാസൃഷ്ടികൾ യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ആകർഷിക്കുന്നു. പതിവായി ഉത്പന്നങ്ങളുമായി എത്തുന്ന ആന്ധ്ര സ്വദേശികളായ എട്ട് കുടുംബങ്ങളാണ് ഇക്കുറി പതിമൂന്ന് മൂച്ചിയിൽ എത്തിയത്. ഇവർ വരുമ്പോൾ നാട്ടിൽ സുലഭമായി ലഭിക്കുന്ന ചൂരലും ലോഡ് കണക്കിന് എത്തിക്കും. തുടർന്ന് ചൂരൽ കൊണ്ട് വിവിധ കാർഷിക ഉപകരണങ്ങളും അലങ്കാര വസ്തുക്കളും നിർമിച്ച് വിൽപന നടത്തും. ഇനി മഴക്കാലം ആരംഭിക്കുന്നതോടെയാണ് സംഘം മടങ്ങുക. അതുവരെ താമസവും ഭക്ഷണവും ഉറക്കവുമെല്ലാം പാതയോരത്താണ്. തൊഴിലിടവും വിപണന കേന്ദ്രവും പാതയോരമാണ്. ചൂരൽ ഉൽപന്നങ്ങൾ മിതമായ വിലക്കാണ് വിൽപന നടത്തുന്നത്. സാമാന്യം നല്ല രീതിയിൽ വിൽപന നടക്കുന്നുണ്ടെന്ന് സംഘത്തലവൻ വാസവ പറഞ്ഞു. PE- PRY - 2 മാത്തൂർ പതിമൂന്ന് മൂച്ചി പ്രദേശത്ത് ചൂരൽ ഉൽപന്നങ്ങൾ വിൽക്കുന്ന ആന്ധ്ര സംഘം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
