Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമദ്യലഹരിയിൽ മകനെ...

മദ്യലഹരിയിൽ മകനെ വെട്ടിപ്പരിക്കേൽപിച്ച പിതാവ് പിടിയിൽ

text_fields
bookmark_border
wdr Prathi Suresh Kumar സുരേഷ് കുമാർ വണ്ടൂർ: 17കാരനായ മകനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ച പിതാവ് പിടിയിൽ. തിരുവാലി പുന്നപ്പാല കുന്നുമ്മൽ ഹൗസിൽ സുരേഷ് കുമാറിനെയാണ് (49) വണ്ടൂർ പൊലീസ്​ അറസ്റ്റ്​ ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യയും മകളുമായി വഴക്കിടൽ പതിവാണ്. കത്തികൊണ്ട്​ തലയിൽ വെട്ടേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 12​ തുന്നുകളുണ്ട്. കൂലിപ്പണിക്കാരനായ പ്രതി പുന്നപ്പാലയിലെ ഭാര്യവീട്ടിലാണ് താമസം. കുട്ടികളെ ഉപദ്രവിക്കൽ, വധശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story